കേരളത്തിലും തമിഴ്നാട്ടിലും ഇന്ന് മിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത. കേരളത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ ഉച്ചയ്ക്ക് ശേഷം ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് Metbeat Weather ലെ നിരീക്ഷകർ പറയുന്നു. കാലവർഷക്കാറ്റ് ദുർബലമാണെങ്കിലും ബംഗാൾ ഉൾക്കടലിന്റെ തെക്കുപടിഞ്ഞാറൻ മേഖലയിൽ രൂപപ്പെട്ട അന്തരീക്ഷ ചുഴി (Upper Air Circulation) യാണ് മഴക്ക് കാരണമാകുന്നത്.
സമുദ്ര നിരപ്പിൽ നിന്ന് 5.8 കിലോമീറ്റർ ഉയരത്തിലാണ് UAC രൂപപ്പെട്ടത്.
ഇത് തമിഴ്നാട്ടിൽ ഇന്ന് പകൽ മഴക്ക് കാരണമാകും. ഉച്ചയ്ക്കു ശേഷമോ വൈകിട്ടോ കേരളത്തിന്റെ കിഴക്കൻ മേഖലകളിലും മഴയെത്തും. മഴക്കൊപ്പം മിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണം. ശ്രീലങ്കയിലും മഴ ലഭിക്കും. അന്തരീക്ഷ ചുഴി കഴിഞ്ഞ ദിവസമാണ് രൂപപ്പെട്ടത്. ഇന്ന് ഈ മേഖലയിൽ കൂടുതൽ മേഘങ്ങൾ കേന്ദ്രീകരിക്കുന്നുണ്ട്. കാലവർഷക്കാറ്റിന്റെ ബംഗാൾ ഉൾക്കടൽ ബ്രാഞ്ച് കഴിഞ്ഞ ദിവസങ്ങളിലും ശക്തമാണ്. അറബിക്കടൽ ബ്രാഞ്ച് ആണ് ന്യൂനമർദ്ദത്തെയും ചുഴലിക്കാറ്റിനെയും തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ദുർബലമായത്. ഇന്നലെ മുതൽ അറബിക്കടൽ ബ്രാഞ്ചിൽ നിന്നും ഈർപ്പം ബംഗാൾ ഉൾക്കടൽ മേഖലയിലേക്ക് പ്രവഹിക്കുന്നുണ്ട്. ഈ കാരണത്താൽ അന്തരീക്ഷ ചുഴിയെ തുടർന്ന് ധാരാളം മേഘങ്ങൾ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുകയാണ്. ഇവ കേന്ദ്രീകരിക്കപ്പെട്ട് തമിഴ്നാട് ഭാഗത്തേക്ക് നീങ്ങിയിട്ടുണ്ട്. കേരളത്തിന്റെ കിഴക്കൻ മേഖലയിൽ മേഘങ്ങളും രൂപപ്പെട്ടതായി കാണുന്നു.
ഈ സാഹചര്യത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും മിന്നലിനും സാധ്യതയുണ്ടെന്നാണ് ഞങ്ങളുടെ വെതർമാൻ പറയുന്നത്.
ഈ മാസം 20 ഓടെ കാലവർഷക്കാറ്റും സജീവമാകുന്നതോടെ കേരളത്തിൽ മഴ കനക്കും. കൂടുതൽ വിവരങ്ങൾക്കും അപ്ഡേഷനുകൾക്കും വേണ്ടി Metbeat Weather വെബ്സൈറ്റുകൾ സന്ദർശിക്കുക. Google News ലും ഞങ്ങളെ ഫോളോ ചെയ്യാം.
https://news.google.com/s/CBIwg5HJwq4B?sceid=IN:ml&sceid=IN:ml&r=0&oc=1