Kerala weather 3/03/24: മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ താപനില ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Kerala weather 3/03/24: മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ താപനില ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കേരളത്തിൽ മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യത എന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആലപ്പുഴ എറണാകുളം തൃശൂർ ജില്ലകളിലാണ് നേരിയതോതിൽ മഴ ലഭിക്കാൻ സാധ്യത. മാർച്ചിൽ കേരളത്തിൽ വേനൽ മഴ സാധാരണ തോതിൽ ലഭിക്കാനാണ് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്.

1940 നു ശേഷം ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷമായി 2023 മാറും: ആഗോളതാപനില ഉയർന്നതായി കോപ്പർനിക്കസ് കാലാവസ്ഥാ കേന്ദ്രം
Kerala weather 3/03/24: മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ താപനില ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

അതേസമയം 6 ജില്ലകളിൽ താപനില ഉയരും എന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.2024 മാർച്ച് 3 മുതൽ 5 വരെ കൊല്ലം & കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും ആലപ്പുഴ, പാലക്കാട്, കോഴിക്കോട് & കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 3 °C കൂടുതൽ) ഉയരാൻ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നത്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ഈ ദിവസങ്ങളിൽ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യത.

metbeat news


There is no ads to display, Please add some
Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment