കഴിഞ്ഞ കഴിഞ്ഞ കുറച്ചു ദിവസമായി സംസ്ഥാനത്ത് കനത്ത ചൂട് തുടരുകയാണ്. ഇന്ന് കാലാവസ്ഥാ വകുപ്പിന്റെ 18 ഓട്ടോമേറ്റഡ് വെതർ സ്‌റ്റേഷനു ( AWS) കളിൽ വൈകിട്ട് വരെ താപനില 42 ഡിഗ്രിക്ക് മുകളിൽ രേഖപ്പെടുത്തി. തൃശ്ശൂർ വെള്ളാനിക്കര 42.9 ഡിഗ്രി, പീച്ചി 42.4 ഡിഗ്രി, പാലക്കാട് മലമ്പുഴ 42.3 ഡിഗ്രി സെൽഷ്യസ് മംഗലം ഡാം കൊല്ലംകോട് ഒറ്റപ്പാലം പോത്തുകണ്ടി ഡാം വണ്ണമട, പട്ടാമ്പി, ചെമ്പേരി നിലമ്പൂർ എന്നീ ജില്ലകളിലാണ് താപനില ഇന്ന് 40 ഡിഗ്രി കടന്നത്. എന്നാൽ ഇത് ഔദ്യോഗിക കണക്കല്ല.
ഓട്ടോമാറ്റഡ് വെതർ സ്‌റ്റേഷനുകളുടെ കാലിബറേഷൻ പൂർത്തിയാകാത്തതിനാലാണ് ഔദ്യോഗിക കണക്കായി ഇതിനെ കാലാവസ്ഥാ വകുപ്പ് പരിഗണിക്കാത്തത്. മണ്ണാർക്കാട്,അടക്ക പുത്തൂർ, അയ്യൻകുന്ന്, കണ്ണൂർ എ പി, മുണ്ടേരി എന്നിവിടങ്ങളിൽ ചൂട് 40 ഡിഗ്രി കടന്നു. ഇരിക്കൂറിൽ 39 ഡിഗ്രി സെൽഷ്യസ് ആണ് താപനില രേഖപ്പെടുത്തിയത്.
നാളെ വിവിധ ജില്ലകളിൽ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. തൃശ്ശൂർ, പാലക്കാട്,കണ്ണൂർ, ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത. അതായത് സാധാരണയെക്കാൾ മൂന്ന് ഡിഗ്രി സെൽഷ്യസ് മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ. കോട്ടയം കോഴിക്കോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ട്.
അതായത് രണ്ടു മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ.സംസ്ഥാനത്ത് ഇപ്പോഴും ദീർഘകാല ശരാശരിയിൽ നിന്ന് 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനുള്ള ട്രന്റാണ് നിലനിൽക്കുന്നതെന്നും മെറ്റ്ബീറ്റ് വെതർ പറയുന്നു. വേനൽ മഴ വിട്ടുനിൽക്കുന്നതും ചൂട് കൂടാൻ കാരണമാണ്.