ചെങ്ങന്നൂർ: വീടിനുസമീപം മുളവെട്ടുന്നതിനിടെ വയോധികൻ മിന്നലേറ്റ് മരിച്ചു. ചെറിയനാട് അരിയന്നൂർശ്ശേരി ചിലമ്പോലിൽ കുറ്റിയിൽ വീട്ടിൽ മുരളീധരൻ പിള്ള(69)യാണ് മരിച്ചത്. തെക്കൻ കേരളത്തിൽ ഇന്നലെയും ശക്തമായ മഴയും കാറ്റും മിന്നലും ഉണ്ടായിരുന്നു. കേരളത്തിൽ ശക്തമായ മിന്നലിന് സാധ്യതയുണ്ട് എന്ന് കഴിഞ്ഞ ദിവസങ്ങളിൽ Metbeat Weather ഞങ്ങളുടെ വെബ്സൈറ്റിലും സോഷ്യൽ മീഡിയ പേജുകളിലും മുന്നറിയിപ്പ് നൽകിയിരുന്നു. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ ഇടിമിന്നലിനുള്ള സാധ്യത അടുത്ത രണ്ട് ദിവസം കൂടി തുടരുമെന്ന് ഞങ്ങളുടെ ഗവേഷകർ പറഞ്ഞു.
വ്യാഴാഴ്ച വൈകീട്ട് നാലരമണിയോടെയാണ് സംഭവം. മുള വെട്ടുന്നതിനിടെ മിന്നലേറ്റ് തെറിച്ചുവീണ മുരളീധരൻപിള്ളയ്ക്ക് ബോധം നഷ്ടപ്പെട്ടിരുന്നു. വീട്ടുകാരും സമീപവാസികളും ചേർന്ന് അടുത്തുള്ള സ്വകാര്യ ആശുപതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: കൃഷ്ണകുമാരി. മക്കൾ: മജീഷ്.
കേരളത്തിൽ വിവിധ പ്രദേശങ്ങളിലായി പെയ്യുന്ന വേനൽമഴ അടുത്ത ഞായർ (ഏപ്രിൽ 9 ) വരെ തുടരും. പ്രീ മൺസൂൺ റെയിൻ എന്ന യഥാർഥ വേനൽ മഴയുടെ സ്വഭാവത്തിലാണ് ഇപ്പോൾ വേനൽ മഴ ലഭിക്കുന്നത്. ഇടിയോടെ പെട്ടെന്നുള്ള ശക്തമായ കാറ്റ് (Gust Wind) ന്റെ അകമ്പടിയോടെയാണ് മഴ ലഭിക്കുന്നത്. ഈ മഴ ശനിയാഴ്ച വരെ തുടരുമെന്നാണ് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകർ പറയുന്നത്.
https://fb.watch/jL4FJPMmTW/
ശക്തമായ മിന്നലിനും സാധ്യത
തെക്കൻ തമിഴ്നാട് മുതൽ ജാർഖണ്ഡ് വരെ നീളുന്ന ന്യൂനമർദ്ദ പാർട്ടിയും ഇതോടനുബന്ധിച്ചുള്ള കാറ്റിൻറെ ഗതിമുറിവും കേരളത്തിൽ ശക്തമായ ഇടിമിന്നലിന് കാരണമാകും. ഈ അന്തരീക്ഷസ്ഥിതി മൂലം ശക്തമായ ഇടിമിന്നൽ ചില പ്രത്യേക ലൊക്കേഷനുകളിൽ ഉണ്ടാകുകഴിഞ്ഞ ദിവസങ്ങളിലെ പോസ്റ്റുകളിൽ ഞങ്ങൾ സൂചിപ്പിച്ചിരുന്നു. കാറ്റിന്റെ ഗതിമുറിവോ, അഭിസരണമോ നടക്കുന്ന പ്രദേശങ്ങളിലാണ് ഇടിമിന്നൽ രൂക്ഷമാകുക. ഇടിമിന്നലിൽ നിന്ന് സുരക്ഷിതരായിരിക്കാൻ മിന്നൽ രക്ഷാ മാർഗങ്ങൾ സ്വീകരിക്കുക. ലോകത്തെവിടെയുമുള്ള ഇടിമിന്നൽ തൽസമയം നിരീക്ഷിക്കാനും നിങ്ങളിൽ നിന്ന് എത്ര അകലെയെന്ന് അറിയാനും metbeatnews.com ലെ Lightning Radar Strike Map ഉപയോഗിക്കാം. ഇതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.