അത്യാധുനിക ക്ലൗഡ് സീഡിങ് വിമാനങ്ങൾ യുഎഇ വാങ്ങും

യുഎഇയുടെ കാലാവസ്ഥ ബ്യൂറോ കൂടുതൽ ന്യൂനതമായ ക്ലൗഡ് സീഡിങ് വിമാനങ്ങൾ വാങ്ങാൻ ഒരുങ്ങുന്നു. അബുദാബിയിലെ കാലിഡസ് എയ്റോ സ്പേസുമായി കരാർ ഒപ്പിട്ടതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.W X-80 ടർബോ പ്രോപ്പ് വിമാനത്തിന് വലിയ അളവിൽ ക്ലൗഡ് സീഡിങ് സാമഗ്രികൾ വഹിക്കാൻ കഴിയുമെന്നും അത്യാധുനിക സുരക്ഷാ ഉപകരണങ്ങളും മറ്റു സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട് എന്നും എൻ സി എം പറഞ്ഞു.

ബീച്ച് ക്രാഫ്റ്റ് കിംഗ് എയർ സീൻ 90 വിമാനങ്ങൾ ആണ് എൻസിഎം ഉപയോഗിച്ചിരുന്നത്. എത്ര വിമാനങ്ങളാണ് ഏറ്റെടുക്കുന്നത് എന്നോ അവ എപ്പോൾ സർവീസ് ആരംഭിക്കും എന്നോ എൻ സി എം വ്യക്തമാക്കിയിട്ടില്ല. സീഡിങ് പ്രോഗ്രാമിന്റെ നിർണായക ചുവടുവെപ്പാണ് കരാർ എന്ന് കാലാവസ്ഥ ബ്യൂറോ പറഞ്ഞു .

1990കളിലാണ് യുഎഇയുടെ സീഡിങ് പ്രോഗ്രാം ആരംഭിച്ചത്. രണ്ടായിരത്തോടെ നാസ യുണൈറ്റഡ് സ്റ്റേറ്റിലെ നാഷണൽ സെൻട്രൽ ഫോർ അറ്റ്മോസ്ഫെറിക് റിസർച്ച് തുടങ്ങിയവരും ആയി എൻസിഎം പ്രവർത്തിച്ചു. എൻസിഎം ഒരു വർഷം നൂറുകണക്കിന് ദൗത്യങ്ങൾക്ക് മേൽനോട്ടം വഹിക്കാറുണ്ട്.

Leave a Comment