ഇന്നും ഒറ്റപ്പെട്ട വേനൽ മഴയ്ക്ക് സാധ്യത; പകൽ ചൂട് കൂടുമോ?

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട വേനൽ മഴയ്ക്ക് സാധ്യത. കേരളത്തിലും കർണാടകയിലും ദക്ഷിണേന്ത്യയിലും ആണ് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളത്. തമിഴ്നാട്ടിൽ പൊതുവേ വരണ്ട കാലാവസ്ഥ ആയിരിക്കും.

കേരളത്തിലെ തമിഴ്നാട്ടിലും പകൽ ചൂട് കൂടുതൽ അനുഭവപ്പെടും. കേരളത്തിൽ വിവിധ ജില്ലകളിൽ ഇന്നും ഈർപ്പ സാന്നിധ്യം തുടരും എന്നാൽ ശക്തമായ മഴയ്ക്ക് എവിടെയും സാധ്യതയില്ല. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മാത്രം ഇന്നലത്തെ പോലെ മഴയും കാറ്റും ഇടിമിന്നലും ലഭിച്ചേക്കും.

തിരുവനന്തപുരം തട്ടത്തുമല 4.9 സെന്റീമീറ്റർ,കൊല്ലം പുനലൂർ 3.65cm, എറണാകുളം ആലുവ 2.05cm, കൊല്ലം കൊട്ടാരക്കര 2cm, തിരുവനന്തപുരം വർക്കല 1.85cm, വയനാട് പൂക്കോട് 1.8cm, എറണാകുളം ഓടക്കാലി 1.65cm എന്നിവയാണ് ഇന്നലെ കാര്യമായ മഴ രേഖപെടുത്തിയ സ്ഥലങ്ങൾ.

Share this post

Leave a Comment