ജാപ്പനീസ് എൻസെഫലൈറ്റിസ് (മസ്തിഷ്കജ്വരം) ഈസ്റ്റർ അവധിക്കാലത്ത്, തെക്ക് കിഴക്കൻ ഓസ്‌ട്രേലിയയിൽ കൂടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. സൗത്ത് ഈസ്റ്റ് ഓസ്ട്രേലിയയിൽ അടുത്തിടെയാണ് ആളുകൾ വൈറസ് ബാധിതരായത്. കൂടുതൽ ആളുകളെ ഇത് ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് ജേണൽ ഓഫ് പബ്ലിക് ഹെൽത്തിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ വടക്കൻ വിക്ടോറിയയിലെയും മുറെ നദിയുടെ അടുത്ത് താമസിക്കുന്നവരും കൂടുതൽ ശ്രദ്ധിക്കണമെന്നും നിർദ്ദേശിച്ചു. കൊതുകുകൾ പെറ്റുപെരുകുന്നത് വൈറസ് പരത്തുവാൻ കാരണമായിട്ടുണ്ട് .
രോഗം ബാധിച്ചവരിൽ, നൂറിൽ ഒരാൾക്ക് എൻസെഫലൈറ്റിസ് ഉൾപ്പെടെയുള്ള അസുഖങ്ങൾ ഉണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു. എൻസെഫലൈറ്റിസ് ബാധിച്ചവരിൽ, മരണനിരക്ക് സാധാരണയായി 20 മുതൽ 30 ശതമാനം വരെയാണ്. അതേസമയം 30 മുതൽ 50 ശതമാനം വരെ അണുബാധയെത്തുടർന്ന് ദീർഘകാല ന്യൂറോളജിക്കൽ വൈകല്യം ഉണ്ടാകുവാൻ സാധ്യത കൂടുതലാണ്.