Kerala Rain Nowcast: അടുത്ത രണ്ടുമണിക്കൂറിലെ മഴ സാധ്യതാ പ്രദേശങ്ങൾ

ഇന്നത്തെ മഴ വയനാട് ജില്ലയുടെ ചില പ്രദേശങ്ങളിൽ മഴ തുടങ്ങി. കണ്ണൂർ ജില്ലയുടെ മലയോര മേഖലകൾ വനപ്രദേശങ്ങൾ , കോഴിക്കോട് ജില്ലയുടെ താമരശ്ശേരി തലയാട് കോടഞ്ചേരി ഭാഗങ്ങളിലും വരും മണിക്കൂറുകളിൽ മഴ ലഭിക്കും.

തൃശ്ശൂർ എറണാകുളം ജില്ലയുടെ കിഴക്കൻ ഭാഗങ്ങളിലും ശരാശരി മഴ ലഭിക്കും. കൂടാതെ ഇടുക്കി കോട്ടയം പത്തനംതിട്ട തിരുവനന്തപുരം ജില്ലകളുടെ വിവിധ ഭാഗങ്ങളിലും ഇന്ന് മഴ ഉണ്ടാകും. പത്തനംതിട്ട കോട്ടയം ഇടുക്കി ലോവർ റേഞ്ച് എറണാകുളം ജില്ലയുടെ കിഴക്കൻ ഭാഗങ്ങൾ ഷോളയാർ റിസർവ് എന്നിവിടങ്ങളിൽ രാത്രിയോടെ ശക്തമായ മഴയും കാറ്റും ഇടിമിന്നലും ഉണ്ടാകും.

കൊച്ചി മുതൽ തിരുവനന്തപുരം വരെയുള്ള തീരദേശ മേഖലകളിൽ ചാറ്റൽ മഴ ലഭിക്കും. ഇതേ പാറ്റേണിൽ തന്നെയായിരിക്കും വരും ദിവസങ്ങളിലും കേരളത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ മഴ ലഭിക്കുക എന്ന് മെറ്റ് ബീറ്റ് വെതറിലെ നിരീക്ഷകർ പറയുന്നു.

Leave a Comment