മലമ്പുഴ ഡാം തുറന്നു ; മാവൂരിൽ വിവാഹ വീട്ടിൽ വെള്ളം കയറി

പാലക്കാട്: കനത്ത മഴയെ (Kerala rains) തുടർന്ന് മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു. വൃഷ്ടി പ്രദേശത്ത് കനത്ത മഴ പെയ്യുന്ന സാഹചര്യത്തിലാണ് ജലനിരപ്പ് ക്രമീകരിക്കാനായി മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകൾ മുപ്പത് സെമീ തുറന്നത്. ഡാം തുറന്ന സാഹചര്യത്തിൽ കൽപ്പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവിടങ്ങളിൽ നീരോഴുക്ക് കൂടും. ജല നിരപ്പും ഉയരും, പുഴകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

കനത്ത മഴയിൽ കോഴിക്കോട് മാവൂരിൽ വിവാഹ സത്കാരം നടന്ന ഓഡിറ്റോറിയത്തിലേക്ക് വെളളം ഇരച്ചുകയറി. വിവാഹം നടക്കുന്ന കൺവെൻഷൻ സെന്റിലേക്ക് വെളളം ഇരച്ചു കയറിയതോടെ വിവാഹത്തിനായി തയ്യാറാക്കിയ ഭക്ഷണമടക്കം നശിച്ചു. മാവൂർ ഗ്വാളിയോർ റയോൺസ് ഫാക്ടറിയുടെ പാർശ്വഭിത്തി ഇടിഞ്ഞ് വീണാണ് മലവെളളം ഒഴുകിയെത്തിയതെന്ന് നാട്ടുകാർ പറയുന്നു. ഫാക്ടിയിൽ വൻതോതിൽ ജലം കെട്ടിക്കിടന്നതോടെയാണ് ഭാരം താങ്ങാനാവാതെ മതിൽ ഇടിഞ്ഞു വീണതും കൺവഷണൻ സെന്ററിലെ അടുക്കളയിലേക്ക് കല്ലു മണ്ണും കുത്തി ഒലിച്ചെത്തിയതും. അടുക്കള കൂടാതെ ഭക്ഷണം വിളുമ്പുന്ന ഹാളിലും വെള്ളം കയറി. മാവൂർ പുളിക്കണ്ടി സ്വദേശിയുടെ വിവാഹം നടന്ന് കൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം.

Leave a Comment