ജമ്മു കശ്മീരിലെ ഗുൽമാർഗിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

ജമ്മു കശ്മീരിലെ ഗുൽമാർഗിൽ ശനിയാഴ്ച പുലർച്ചെ റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. നാഷനൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) റിപ്പോർട്ട് അനുസരിച്ച് ഗുൽമാർഗിൽ നിന്ന് 184 കിലോമീറ്റർ അകലെ ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 129 കിലോമീറ്റർ താഴെയാണ് പ്രഭവകേന്ദ്രം.നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ഈ വർഷം ജൂൺ മുതൽ ജമ്മു കശ്മീരിൽ വ്യത്യസ്ത തീവ്രതയോടെ 12 ഭൂചലനങ്ങൾ ഉണ്ടായിട്ടുണ്ട്. മുമ്പ്, ജൂലൈ 10 ന് ജമ്മു കശ്മീരിലെ ഡോഡ ജില്ലയിൽ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

ജൂൺ 13 ന് ഡോഡ ജില്ലയിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ വീടുകൾ ഉൾപ്പെടെ ഡസൻ കണക്കിന് കെട്ടിടങ്ങളിൽ വിള്ളലുകൾ ഉണ്ടായി.

Leave a Comment