Low Pressure Update 18/10/23 : അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു, ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ച രൂപപ്പെടും

Low Pressure Update 18/10/23

അറബിക്കടലിന്റെ തെക്കുകിഴക്കന്‍ മേഖലയില്‍ ലക്ഷദ്വീപിനോട് ചേര്‍ന്ന് ന്യൂനമര്‍ദം (low pressure area) രൂപപ്പെട്ടു. ഇന്ന് ന്യൂനമര്‍ദം ഈ മേഖലയില്‍ രൂപപ്പെടുമെന്ന് രാവിലെ മെറ്റ്ബീറ്റ് വെതറിന്റെ അവലോകന റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. ന്യൂനമര്‍ദം നാളെ ശക്തിപ്പെട്ട് well marked low pressure area (WML) ആകുമെന്നാണ് നിരീക്ഷണം. ഈ മാസം 21 ഓടെ തീവ്രന്യൂനമര്‍ദം (Depression) ആകാനും സാധ്യതയുണ്ട്. തുടര്‍ന്ന് വീണ്ടും ശക്തിപ്പെട്ട് തേജ് ചുഴലിക്കാറ്റും ആയേക്കും. തീരത്തു നിന്ന് 700 കി.മി അകലെയാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്. ശക്തിപ്പെടുന്ന മുറയ്ക്ക് ഇത് ഇന്ത്യന്‍ തീരത്തു നിന്ന് അകന്നു പോകാനാണ് സാധ്യത.

Low Pressure Update 18/10/23

ഒമാനില്‍ കരകയറിയേക്കും

തേജ് ചുഴലിക്കാറ്റ് രൂപപ്പെട്ടാല്‍ അത് ദുര്‍ബലമായ ശേഷം ഒമാനിലോ യമന്‍ തീരത്തോ കരകയറിയേക്കും. കൂടുതല്‍ കാലാവസ്ഥാ മോഡലുകളും ഈ സാധ്യതയാണ് മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ ചില മോഡലുകള്‍ ദിശയില്‍ മാറ്റം വന്നു പാകിസ്താനിലേക്ക് പോകുമെന്നും പ്രവചിക്കുന്നുണ്ട്. അടുത്ത ദിവസങ്ങളില്‍ ഈ സിസ്റ്റത്തിന്റെ ട്രാക്ക് സംബന്ധിച്ച് കൂടുതല്‍ വ്യക്തത ലഭിക്കും.

വെള്ളിയാഴ്ച ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദം

ബംഗാള്‍ ഉള്‍ക്കടലിലും വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദം രൂപപ്പെടും. ആന്‍ഡമാന്‍ കടലിനോട് ചേര്‍ന്നാണ് ന്യൂനമര്‍ദം രൂപപ്പെടുക. ഇവിടെ ഇന്നലെ ചക്രവാതച്ചുഴി രൂപപ്പെട്ടിരുന്നു. ഇതോടൊപ്പം തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ മുതല്‍ ശ്രീലങ്ക വഴി കന്യാകുമാരി തീരം വരെ ന്യൂനമര്‍ദപാത്തി (Trough) രൂപപ്പെട്ടു. അന്തരീക്ഷത്തില്‍ 3.1 കി.മി ഉയരത്തിലാണ് ട്രഫ് നിലകൊള്ളുന്നത്.

Low Pressure Update 18/10/23
Low Pressure Update 18/10/23

കേരളത്തില്‍ മഴ കുറയും

അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദങ്ങളുടെയും ചക്രവാതച്ചുഴിയുടേയും പശ്ചാത്തലത്തില്‍ മേഘരൂപീകരണം ശക്തമാണ്. എന്നാല്‍ ഇരു സിസ്റ്റങ്ങളും ശക്തിപ്പെടാന്‍ ഈര്‍പ്പത്തെ വലിച്ചെടുക്കുന്നതിനാല്‍ കേരളത്തിലും തമിഴ്‌നാട്ടിലും ഈ സീസണില്‍ പെയ്യേണ്ട മഴ കുറയാനാണ് ന്യൂനമര്‍ദങ്ങള്‍ കാരണമാകുക എന്നാണ് മെറ്റ്ബീറ്റ് വെതറിന്റെ നിരീക്ഷണം. എന്നാല്‍ കേരളത്തില്‍ വരണ്ട് കാലാവസ്ഥ ഉണ്ടാകില്ല. ഒറ്റപ്പെട്ട മഴ പല ഭാഗങ്ങളിലായി ഉച്ചയ്ക്ക് ശേഷം പ്രതീക്ഷിക്കാം. ദുര്‍ബലമാകുന്ന കിഴക്കന്‍, പടിഞ്ഞാറന്‍ കാറ്റുകളുടെ അഭിസരണം ഇടിയോടെ മഴക്ക് കാരണമായേക്കും. കിഴക്കന്‍ മലയോര മേഖലയിലാണ് ഇത്തരം മഴക്ക് കൂടുതല്‍ സാധ്യത.

കാലാവസ്ഥാ അപ്‌ഡേഷന്‍ അറിയാന്‍ metbeat news വെബ്‌സൈറ്റ് ഇടയ്ക്കിടെ സന്ദര്‍ശിക്കുക. ഞങ്ങളുടെ വാട്‌സ്ആപ്പ് ചാനലിലും ടെലഗ്രാം ചാനലിലിലും ജോയിന്‍ ചെയ്യുക.

Whatsaap Channel

Telegram Channel

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment