Low Pressure Update 10/12/23 ന്യൂനമര്‍ദം തുടരുന്നു, ഇന്നും ഒറ്റപ്പെട്ട മഴ

Low Pressure Update 10/12/23 ന്യൂനമര്‍ദം തുടരുന്നു, ഇന്നും ഒറ്റപ്പെട്ട മഴ

തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂനമര്‍ദം കേരള, ലക്ഷദ്വീപ് തീരത്തു നിന്ന് അകലുന്നു. ഇന്നു രാത്രിയോ നാളെ പുലർച്ചെയോ ന്യൂനമർദം ദുർബലമാകുകയും കൂടുതൽ അകന്നു പോകുകയും ചെയ്യും. ഇപ്പോൾ മിനിക്കോയ് ദ്വീപിൽ നിന്ന് ഏകദേശം 160 കി.മി പടിഞ്ഞാറ് ആണ് ന്യൂനമർദം സ്ഥിതി ചെയ്യുന്നതെന്ന് Metbeat Weather പറഞ്ഞു.

ഇന്ന് വടക്കൻ, തെക്കൻ കേരളത്തിൽ അങ്ങിങ്ങായി മഴ ലഭിക്കും. വ്യാപകമായി മഴ ലഭിക്കില്ല. ഉച്ചയ്ക്ക് ശേഷം മഴ കിഴക്കൻ മേഖലയിലും ഇടനാട്ടിലും ലഭിക്കും. ചൊവ്വാഴ്ച വരെ ഇടവിട്ട് മഴ ലഭിക്കും. ബുധനാഴ്ച മുതൽ മഴ വീണ്ടും കുറയും. ഇന്നും നാളെയും മധ്യ കേരളത്തിൽ മഴ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കുറയും.

രാവിലത്തെ ഉപഗ്രഹ ചിത്രത്തിൽ കേരള തീരം മുതൽ 100 കി.മി ഭാഗത്ത കേരളത്തിന് സമാന്തരമായി ശക്തമായ മേഘ സാന്നിധ്യം ഉണ്ട്. ന്യൂനമർദത്തിന്റെ ഔട്ടർ ലെയർ ഇതുവഴി കടന്നു പോകുന്നത് മൂലമാണ് ഇത്. രാവിലെ കാസർകോട് മുതൽ തൃശൂർ വരെ രാവിലെ മേഘാവൃതം. ഇവ കടലിലേക്ക് നീങ്ങും.

© Metbeat Weather

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment