ബംഗാൾ ഉൾക്കടലിൽ അടുത്ത 48 മണിക്കൂറിൽ ന്യൂനമർദ്ദം, കേരളത്തിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
ബംഗാൾ ഉൾക്കടലിൽ അടുത്ത 48 മണിക്കൂറിൽ ന്യൂനമർദ്ദം (Low pressure area) രൂപപ്പെട്ടേക്കും. നാളെ ഒഡീഷ തീരത്ത് ചക്രവാത ചുഴി ( cyclonic Circulation) രൂപപ്പെടും. ചൊവ്വാഴ്ച മുതൽ കേരളത്തിൽ ഒറ്റപ്പെട്ട മഴ ഇതിൻ്റെ ഭാഗമായി ലഭിക്കും. കേന്ദ്ര കാലാവസ്ഥ വകുപ്പും ഓഗസ്റ്റ് 26 മുതൽ കേരളത്തിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നേരത്തെ കരകയറിയ ന്യൂനമർദ്ദം നിലവിൽ ബംഗാളിനും ജാർഖണ്ഡിനും സമീപമാണ് ഉള്ളത്. മധ്യ ഇന്ത്യയിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ഇതു കാരണം മഴ ശക്തിപ്പെടും.
ഇന്നും (ഞായർ ) നാളെയും (തിങ്കൾ) കേരളത്തിൽ പ്രസന്നമായ കാലാവസ്ഥ അനുഭവപ്പെടും. ഇന്ന് എല്ലാ ജില്ലകളിലും വെയിലാണ്. ചൊവ്വാഴ്ച മുതലാണ് ഒറ്റപ്പെട്ട മഴ സാധ്യതയുള്ളത്.

ചൊവ്വാഴ്ച മുതൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
26/08/2025: ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
27/08/2025 : എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
28/08/2025: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
ഈ മാസം 29 ഓടെ വീണ്ടും മഴ കുറഞ്ഞ് പ്രസന്നമായ കാലാവസ്ഥയെത്തും. ഓണാഘോഷ പരിപാടികൾ 29 നും 30 നും 31നുമായി പലയിടങ്ങളിലും നടക്കുന്നുണ്ട്. ഈ ദിവസങ്ങളിൽ നല്ല കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്.
ഓണ സമയത്തെ കാലാവസ്ഥ പ്രവചനം മുൻവർഷങ്ങളിലെ പോലെ Metbeat Weather നേരത്തെ നൽകും.
English Summary : low-pressure-to-formed-near-odisha-next-48-hours