ബംഗാൾ ഉൾക്കടലിൽ നാളെ ന്യൂനമർദ സാധ്യത; പടിഞ്ഞാറൻ മഴ കിഴക്കോട്ട്

ബംഗാൾ ഉൾക്കടലിൽ നാളെ ന്യൂനമർദ സാധ്യത; പടിഞ്ഞാറൻ മഴ കിഴക്കോട്ട്

വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ നാളെ ന്യൂനമർദം രൂപപ്പെടാൻ സാധ്യത. ഇവിടെ കഴിഞ്ഞ ദിവസം രൂപപ്പെട്ട ചക്രവാതച്ചുഴി കൂടുതൽ ശക്തിപ്പെടുന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നതോടെ ഇപ്പോൾ പടിഞ്ഞാറൻ ഇന്ത്യയിൽ ശക്തമായ കാലവർഷം കിഴക്കൻ ഇന്ത്യയിലേക്ക് മാറും.

പടിഞ്ഞാറൻ മഴ കിഴക്കോട്ട്

കഴിഞ്ഞ ആഴ്ച ഒഡിഷയിൽ കരകയറിയ ന്യൂനമർദമാണ് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ദുർബലമായി ചക്രവാതച്ചുഴിയായി ഇപ്പോൾ തെക്കൻ രാജസ്ഥാന് മുകളിലെത്തിയത്. ഇതാണ് ഗുജറാത്തിൽ കനത്ത മഴക്ക് കാരണമായത്. നാളെ കൂടി മഴ ഗുജറാത്തിൽ തുടരും. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടാൽ ഗുജറാത്തിൽ മഴ കുറഞ്ഞ് കിഴക്കൻ മേഖലയിലേക്ക് മഴ എത്തും. കൂടാതെ ഇപ്പോൾ ദുർബലമായ അവസ്ഥയിലാണ് ന്യൂനമർദം. നാളെയോടെ ചക്രവാതച്ചുഴി കച്ച് വഴി പാകിസ്താനിലേക്ക് പോകും. ഇതോടെ മഴ അകലും.

ബംഗാൾ ഉൾക്കടലിൽ നാളെ ന്യൂനമർദ സാധ്യത; പടിഞ്ഞാറൻ മഴ കിഴക്കോട്ട്

അന്തരീക്ഷം ന്യൂനമർദത്തിന് അനുകൂലം

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ അനുകൂലമായ അന്തരീക്ഷമാണുള്ളത്. വെൽ മാർക്ഡ് ചക്രവാതച്ചുഴിയാണ് ഇപ്പോഴുള്ളത്. ഒഡിഷ തീരത്തോടും പടിഞ്ഞാറൻ ബംഗാൾ തീരത്തോടും ചേർന്നാണ് ഇത് സ്ഥിതി ചെയ്യുന്നത്. നാളെ ഈ മേഖലയിൽ തന്നെ ന്യൂനമർദം രൂപപ്പെട്ടാൽ താമസിയാതെ കര കയറും. തുടർന്ന് അഞ്ചു ദിവസത്തേക്ക് വീണ്ടും ഈ മേഖലയിൽ മഴ സജീവമാകും.

കിഴക്ക് മഴ കനക്കും

ഒഡിഷ, ബംഗാൾ, തീരദേശ ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് മഴ ശക്തമാകുക. ഒപ്പം കേരളത്തിലും മഴ ലഭിക്കും. വടക്കൻ കേരളത്തിലും മധ്യ കേരളത്തിലും കൂടുതൽ മഴ പ്രതീക്ഷിക്കാം. നാളെ രൂപപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന ന്യൂനമർദം പടിഞ്ഞാറ് ദിശയിലാണ് സഞ്ചരിക്കുക. രണ്ടു ദിവസത്തോടെ ബിഹാർ, ജാർഖണ്ഡ് മേഖലകളിലും മഴ കനക്കും.

© Metbeat Weather 

Leave a Comment