ഗുജറാത്തിൽ കനത്ത മഴ: അണക്കെട്ടുകൾ തുറന്നു; 10000 ത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചു

കനത്ത മഴയെ തുടർന്ന് ഡാമുകൾ തുറന്നുതോടെ ഗുജറാത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 7 ജില്ലകളിലാണ് റെഡ് അലർട്ട്. വിവിധ സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷാപ്രവർത്തകർ മാറ്റി. പ്രളയ സമാനമായ സാഹചര്യമാണ് ഗുജറാത്തിൽ.

സർദാർ സരോവർ, നർമ്മദ തുടങ്ങിയ ഡാമുകൾ തുറന്നതോടെ നദികൾ കരകവിഞ്ഞൊഴുകുകയാണ്. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. ഇതോടെ പതിനായിരത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചു.

എൻഡിആർഎഫ് സംഘം ബോട്ടുകളിൽ എത്തിയാണ് ആളുകളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയത്. ഭറൂച്ച്, നർമ്മദ, വഡോദര, ആനന്ദ്,ദഹോദ് തുടങ്ങീ ജില്ലകളിലാണ് സ്ഥിതി ഏറ്റവും രൂക്ഷം. ബറൂച്ച് അക്ലേശ്വർ സ്റ്റേഷനുകൾക്കിടയിൽ ട്രെയിൻ ഗതാഗതം മണിക്കൂറുകളോളം നിർത്തി വച്ചു.
 
ഗുജറാത്തിൽ കനത്ത മഴ: അണക്കെട്ടുകൾ തുറന്നു; 10000 ത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചു
ഗുജറാത്തിൽ കനത്ത മഴ: അണക്കെട്ടുകൾ തുറന്നു; 10000 ത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചു

Leave a Comment