ബംഗാൾ ഉൾക്കടലിൽ വെള്ളിയാഴ്ചയോടെ ന്യൂനമർദ സാധ്യത

ബംഗാൾ ഉൾക്കടലിൽ മധ്യ കിഴക്കൻ മേഖലയിൽ രൂപപ്പെട്ട ചക്രവാത ചുഴി വെള്ളിയാഴ്ചയോടെ ന്യൂനമർദമായേക്കും. കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴ തുടരും.

ഇന്നു രാവിലെ കണ്ണൂർ ജില്ലയിൽ ഇടനാട് മേഖലയിൽ ഒറ്റപ്പെട്ട മഴ ലഭിക്കും. മലപ്പുറം ജില്ലയിലെ കിഴക്കൻ മേഖലയിലും ഇന്ന് മഴയുണ്ടാകും. തൃശൂർ ജില്ലയിൽ ശക്തമായ മഴക്ക് സാധ്യത ഇന്നും നിലനിൽക്കുന്നു. തെക്കൻ, മധ്യ കേരളത്തിൽ എല്ലായിടത്തും ഇന്ന് ഒറ്റപ്പെട്ട മഴ സാധ്യത. കോഴിക്കോട്, വയനാട് ജില്ലയിൽ ആണ് ഇന്ന് മഴ താരതമ്യേന കുറവ്.

ന്യൂനമർദം രൂപപ്പെട്ട ശേഷം കേരളത്തിലെ കാലാവസ്ഥയെ എങ്ങനെ ബാധിക്കും എന്ന് വ്യക്തമാകും. ഈ മാസം കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് Metbeat Weather ന്റെ പ്രവചനം.

Leave a Comment