അറബിക്കടലിലെ തീവ്രന്യൂനമര്‍ദ സാധ്യത; യു.എ.ഇയിലും ഒമാനിലും മഴ സാധ്യത

അറബിക്കടലിലെ തീവ്രന്യൂനമര്‍ദ സാധ്യത; യു.എ.ഇയിലും ഒമാനിലും മഴ സാധ്യത

അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും കനത്ത മഴക്ക് സാധ്യത. അറബിക്കടലിലെ ന്യൂനമര്‍ദം ശക്തിപ്പെട്ട് ഒമാന്‍ തീരത്തേക്ക് നീങ്ങുന്നതാണ് മഴക്ക് കാരണം. അതിനിടെ യു.എ.ഇയില്‍ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയുടെ ഭാഗമായ മഴ ഇന്നും തുടരും. നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച ഷാര്‍ജയുടെ ചില ഭാഗങ്ങളില്‍ കനത്തമഴയും ആലിപ്പഴ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. റാസല്‍ ഖൈമയിലും സാമാന്യം ഭേദപ്പെട്ട മഴയാണ് ലഭിച്ചത്.

രാജ്യത്തുടനീളം ഇന്ന് അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്. രാജ്യത്തിന്റെ കിഴക്കന്‍ മേഖലകളില്‍ സംവഹന മേഘങ്ങളുടെ രൂപീകരണമാണ് മഴയ്ക്ക് കാരണമാകുക. ആര്‍ദ്രത കൂടിയ അന്തരീക്ഷസ്ഥിതിയാണ് രാത്രിയും രാവിലെയും അനുഭവപ്പെടുക. തീരദേശങ്ങളില്‍ ആര്‍ദ്രത 90 ശതമാനമെങ്കിലും എത്തും. എന്നാല്‍ പര്‍വത മേഖലകളില്‍ 15 ശതമാനമാകും ആര്‍ദ്രത.

എമിറേറ്റ്‌സിന്റെ ചില ഭാഗങ്ങളില്‍ നേരിയതോ മിതമായതോ തോതില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും കടല്‍ നേരിയ തോതില്‍ പ്രക്ഷുബ്ധമായിരിക്കുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ പര്‍വതപ്രദേശങ്ങളില്‍ താപനില 20 ഡിഗ്രി സെല്‍ഷ്യസായി കുറയുമെന്നും എന്‍ സി എം മുന്നറിയിപ്പ് നല്‍കി.

ഉള്‍നാടന്‍ മേഖലകളില്‍ ഉയര്‍ന്ന താപനില 42 ഡിഗ്രി സെല്‍ഷ്യസില്‍ വരെ ഉയരും. അബുദാബിയില്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരേയും ദുബൈയില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരേയും ഉയര്‍ന്നേക്കാം. കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്തിന്റെ പലഭാഗത്തും സാമാന്യം ഭേദപ്പെട്ട മഴയാണ് ലഭിച്ചിരുന്നു. ഇതോടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടുകയും നദികളില്‍ ജലനിരപ്പ് ഉയരുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും മഴ മുന്നറിയിപ്പ്.

മഴ ശക്തമായതിനു പിന്നാലെ ഇന്നലെ വൈകീട്ടോടെ ഫുജൈറയില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. ഈ കാലാവസ്ഥയില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് മാറിനില്‍ക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. കനത്ത മഴ മൂലം ദൃശ്യപരത (visibility) കുറയാന്‍ സാധ്യതയുള്ളതിനാല്‍ അത്യാവശ്യത്തിനല്ലാതെ വാഹനങ്ങളുമായി റോഡിലിറങ്ങുന്നത് പൊതുജനങ്ങള്‍ ഒഴിവാക്കണമെന്നും കാലാവസ്ഥാ വകുപ്പ് അഭ്യര്‍ത്ഥിച്ചു.

Intense thunderstorm activity is possible in the Arabian Sea, affecting both Oman and the UAE. Heavy rainfall and rising water levels in rivers have been observed in the affected regions. The weather system is expected to bring more rain in the coming days. Following yesterday’s heavy rain, a yellow alert was issued in Fujairah, indicating strong rainfall. People are advised to stay vigilant, as areas prone to flooding may experience changes in water levels. Authorities have requested caution due to reduced visibility caused by the heavy rain, urging the public to avoid unnecessary travel on roads.

ന്യൂനമര്‍ദത്തിന്റെ വികാസം നിരീക്ഷിച്ചു വരികയാണെന്നും യു.എ.ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍.സി.എം) അറിയിച്ചു. ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തോട് ചേര്‍ന്ന് അറബിക്കടലിന് തെക്ക് ഭാഗത്തുള്ള ന്യൂനമര്‍ദം ഒക്ടോബര്‍ 14, 15 തിയതികളില്‍ ശക്തി പ്രാപിക്കും എന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment