2023ലെ അവസാനത്തെ സൂര്യഗ്രഹണം ഇന്ന്: എപ്പോൾ, എവിടെ, എങ്ങനെ കാണണം

2023ലെ അവസാനത്തെ സൂര്യഗ്രഹണം ഇന്ന്. വലിയ സൂര്യഗ്രഹണമാണ് ഇത്തവണ നടക്കുന്നത്.എപ്പോൾ എവിടെയെല്ലാം ദൃശ്യമാകും തുടങ്ങിയ വിവരങ്ങൾ അറിയാം.

2023ലെ സൂര്യഗ്രഹണം എപ്പോൾ കാണും

രാത്രി 11 :29 മുതൽ 11: 34 വരെ സൂര്യഗ്രഹണം നീണ്ടുനിൽക്കും. ഈ വർഷത്തെ രണ്ടാമത്തെ സൂര്യഗ്രഹണമാണ് ഇന്ന് ദൃശ്യമാവുക.
അപൂർവ്വമായി മാത്രം സംഭവിക്കുന്ന “റിങ് ഓഫ് ഫയർ” സൂര്യഗ്രഹണമാണ് ഇത്തവണ ദൃശ്യമാവുക. 2012 ന് ശേഷമാണ് റിങ്ങ് ഓഫ് ഫയർ ദൃശ്യമാകുന്നത്.

എന്താണ് റിംഗ് ഓഫ് ഫയർ സൂര്യഗ്രഹണം

ചന്ദ്രൻ സൂര്യന്റെ മുന്നിൽ എത്തുന്നതാണ് ഈ പ്രതിഭാസം. ഈ സമയം. ചന്ദ്രൻ സൂര്യനെ ഭൂരിഭാ​ഗവും മറയ്ക്കുകയും തിളക്കമുള്ള മോതിരം പോലെ സൂര്യനെ കാണാനാകുകയും ചെയ്യും.

അമേരിക്ക, മെക്സിക്കോ, തെക്കൻ, മധ്യ അമേരിക്ക എന്നിവിടങ്ങളിലെ പല രാജ്യങ്ങളിലും ഈ പ്രതിഭാസം ദൃശ്യമാകും. പടിഞ്ഞാറൻ അർധഗോളത്തിലെ രാജ്യങ്ങളിൽ റിം​ഗ് ഓഫ് ഫയർ കാണാൻ കഴിയുമെന്ന് നാസ ആസ്ഥാനത്തെ ഹീലിയോഫിസിക്സ് ഡിവിഷൻ ആക്ടിംഗ് ഡയറക്ടർ പെഗ് ലൂസ് പറഞ്ഞു.

2023ലെ റിംഗ് ഓഫ് ഫയർ സൂര്യഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകുമോ?

റിംഗ് ഓഫ് ഫയർ’ സൂര്യഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ല. ലോകമാകെ ​ഗ്രഹണം ദൃശ്യമാകാൻ നാസ അവരുടെ ഔദ്യോ​ഗിക യൂ ട്യൂബ് ചാനലിലൂടെ സൗകര്യമൊരുക്കും. ഒക്ടോബർ 14ന് ഇന്ത്യൻ സമയം വൈകുന്നേരം 4:30 ന് സ്ട്രീമിംഗ് ആരംഭിക്കും.

2023ലെ അവസാനത്തെ സൂര്യഗ്രഹണം ഇന്ന്: എപ്പോൾ, എവിടെ, എങ്ങനെ കാണണം
2023ലെ അവസാനത്തെ സൂര്യഗ്രഹണം ഇന്ന്: എപ്പോൾ, എവിടെ, എങ്ങനെ കാണണം

അതേസമയം കാലാവസ്ഥ അനുവദിച്ചാൽ, ഒറിഗോൺ, നെവാഡ, യൂട്ടാ, ന്യൂ മെക്‌സിക്കോ, ടെക്‌സസ് എന്നിവിടങ്ങളിലും കാലിഫോർണിയയുടെ ചില ഭാഗങ്ങളിലും വലയ ഗ്രഹണം ദൃശ്യമാകും. ഐഡഹോ, കൊളറാഡോ, അരിസോണ എന്നിവിടങ്ങളിലും ദൃശ്യമാകുമെന്ന് നാസ പറഞ്ഞു. പിന്നീട് മെക്സിക്കോ, മധ്യ അമേരിക്ക, തെക്കേ അമേരിക്ക എന്നിവയിലൂടെ കടന്നുപോകും.

അറ്റ്ലാന്റിക് സമുദ്രത്തിൽ സൂര്യാസ്തമയത്തോടെ ഗ്രഹണം അവസാനിക്കും. ഗ്രേറ്റ് അമേരിക്കൻ എക്ലിപ്‌സ് വെബ്‌സൈറ്റ് അനുസരിച്ച്, ഒക്‌ടോബർ 14-ലെ ഗ്രഹണത്തിന്റെ ശരാശരി ദൈർഘ്യം നാലോ അഞ്ചോ മിനിറ്റായിരിക്കും.

2023ലെ അവസാനത്തെ സൂര്യഗ്രഹണം ഇന്ന്: എപ്പോൾ, എവിടെ, എങ്ങനെ കാണണം
landscape

2023ലെ സൂര്യഗ്രഹണം നഗ്നനേത്രങ്ങൾ ഉപയോഗിച്ച് കാണാമോ?

നഗ്നനേത്രങ്ങൾ ഉപയോഗിച്ച് സൂര്യഗ്രഹണം കാണാൻ ശ്രമിക്കരുത്. ഇത് കൂടുതൽ അപകടങ്ങൾക്ക് വഴിതെളിച്ചേക്കാം.

Saturday, Oct. 14, Eclipse Home Page

നേത്രങ്ങളുടെ സുരക്ഷയ്‌ക്കായി മറ്റ് മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് നല്ലത്. ഇതിനായി അലൂമിനൈസ്ഡ് മൈലാർ, ബ്ലാക്ക് പോളിമർ, ഷേഡ് നമ്പർ 14-ന്റെ വെൽഡിംഗ് ഗ്ലാസ് എന്നിങ്ങനെയുള്ള ഫിൽട്ടറുകൾ ഉപയോഗിക്കാവുന്നതാണ്. കൂടാതെ ദൂരദർശിനി ഉപയോഗിച്ചോ പിൻഹോൾ പ്രോജക്ടർ ഉപയോഗിച്ചോ നിരീക്ഷിക്കാൻ സാധിക്കും.

2023ലെ അവസാനത്തെ സൂര്യഗ്രഹണം ഇന്ന്: എപ്പോൾ, എവിടെ, എങ്ങനെ കാണണം
2023ലെ അവസാനത്തെ സൂര്യഗ്രഹണം ഇന്ന്: എപ്പോൾ, എവിടെ, എങ്ങനെ കാണണം


There is no ads to display, Please add some
Share this post

മെറ്റ്ബീറ്റ് വെതറിലെ content editor. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദം. തിരുവനന്തപുരം പ്രസ് ക്ലബില്‍ നിന്ന് Electronics and communication ല്‍ ഡിപ്ലോമയും ഭാരതീയാര്‍ സര്‍വകലാശാലയില്‍ നിന്ന് Master of Communication and Journalism (MCJ), അച്ചടി, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നാലു വര്‍ഷത്തെ പരിചയം.

Leave a Comment