kerala weather 10/09/24: എറണാകുളം, തൃശൂര്‍ ജില്ലകളിലെ ഈ പ്രദേശങ്ങളില്‍ ശക്തമായ മഴ സാധ്യത
കഴിഞ്ഞ ദിവസം ഒഡിഷയിലെ പുരിക്ക് സമീപം കരകയറിയ ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി ഒഡിഷയുടെ പടിഞ്ഞാറന്‍ മേഖലയ്ക്കു മുകളിലെത്തി. ഇന്ന് ഉച്ചയോടെ വടക്കന്‍ ചത്തീസ്ഗഡിനു മുകളില്‍ പ്രവേശിക്കും. ഇന്ന് വൈകിട്ടോടെ ദുര്‍ബലമായി വെല്‍മാര്‍ക്ഡ് ലോ പ്രഷറാകും.
ഇന്ന് രാവിലെ 6.30 തീവ്രന്യൂനമര്‍ദമായി തുടരുന്ന ന്യൂനമര്‍ദം വൈകിട്ട് 6.30 ഓടെ പലമടങ്ങ് ദുര്‍ബലമായി ശക്തികൂടിയ ന്യൂനമര്‍ദം (WML) ആയി മാറും. ചത്തീസ്ഗഡിലെ മലനിരകളാണ് ന്യൂനമര്‍ദത്തിന്റെ ശക്തി അതിവേഗം കുറയ്ക്കുക. കിഴക്കന്‍ മധ്യപ്രദേശില്‍ ദുര്‍ബലമായ ന്യൂനമര്‍ദം ഇന്നു രാത്രിയോടെ എത്തുകയും തുടര്‍ന്ന് ഇല്ലാതാകുകയും ചെയ്യും.
കിഴക്കന്‍ മധ്യപ്രദേശില്‍ മാത്രമാണ് ഇന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് തീവ്രമഴയെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. കിഴക്കന്‍ ഉത്തര്‍പ്രദേശ്, പടിഞ്ഞാറന്‍ മധ്യപ്രദേശ്, വിദര്‍ഭ, ഒഡിഷ എന്നിവിടങ്ങളില്‍ ഇന്ന് അതിശക്തമായ മഴയെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
ഉത്തര്‍പ്രദേശ്, മധ്യ പ്രദേശ്, കിഴക്കന്‍ രാജസ്ഥാന്‍, നാഗാലന്റ്, മണിപ്പൂര്‍, മിസോറം, ത്രിപുര എന്നിവിടങ്ങില്‍ നാളെ ഓറഞ്ച് അലര്‍ട്ടാണ്. നാളെ രാജ്യത്ത് ഒരിടത്തും റെഡ് അലര്‍ട്ടില്ല.
ന്യൂനമര്‍ദത്തിന്റെ ഭാഗമായി കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട സാധാരണ മഴ ലഭിക്കും. വടക്കന്‍ കേരളത്തില്‍ ഇന്നും ഭാഗിക മേഘാവൃതമാകും. കേരളത്തില്‍ എവിടെയും ഇന്ന് ഓറഞ്ച്, റെഡ് അലര്‍ട്ടുകളില്ല. 9 ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് മഞ്ഞ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. കോഴിക്കോട്, തൃശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകള്‍ക്കാണ് ഇന്ന് മഞ്ഞ അലര്‍ട്ട്.
മെറ്റ്ബീറ്റ് വെതറിന്റെ പ്രവചന പ്രകാരം, ഇന്ന് ഉച്ചയ്ക്ക് തൃശൂര്‍ ജില്ലയിലെ ചാവക്കാട്, ഗുരുവായൂര്‍, മലപ്പുറം ജില്ലയിലെ പൊന്നാനി, ഉച്ചയ്ക്കു ശേഷം കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി, മലപ്പുറം ജില്ലയിലെ പൂക്കോട്ടുപാടം, വണ്ടൂര്‍ എന്നിവിടങ്ങളില്‍ രാത്രി വരെ സാധാരണ ഇടത്തരം മഴ ലഭിക്കും.
കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, അങ്കമാലി, ആലുവ, കൊച്ചി, പള്ളിക്കര, മലയാറ്റൂര്‍, പൊരിങ്ങല്‍ക്കുത്തു മേഖലയില്‍ രാത്രി 10 മണിയോടെ ശക്തമായ മഴയും മിന്നലും പ്രതീക്ഷിക്കാം.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page