തോരാ മഴ; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ; ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി

തോരാ മഴ; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ; ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി

മഴ കനത്തതോടെ വിവിധയിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ. ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ ആണ് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിയിലായത്. തീരദേശ പ്രദേശങ്ങളിലാണ് കൂടുതൽ ദുരിതം. വീടുകളിൽ വെള്ളം കയറിയതോടെ ദുരിതാശ്വാസ ക്യാമ്പ് നം തുടങ്ങി. 

തങ്കി വടക്ക് കോനാട്ടുശേരി എൽപി സ്കൂളിൽ 23 പേരടങ്ങുന്ന ആറ് കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്. വെട്ടയ്ക്കൽ, തൈയ്ക്കൽ, ഒറ്റമശേരി, അംബേക്കർ കോളനി എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് കൂടുതൽ. ഇവിടങ്ങളിലെ കൃഷികളും പൂർണമായും നശിച്ചു പോയി. അർത്തുങ്കൽ ഫിഷ് ലാന്റിംഗ്, കണിച്ചുകുളങ്ങര അന്നപ്പുര, പുത്തനങ്ങാടി എന്നിവിടങ്ങളിൽ വലിയ രീതിയിൽ വെള്ളക്കെട്ട് ഉണ്ടായതോടെ അഗ്നിശമന സേനയെത്തി വെള്ളം പമ്പ് ചെയ്ത് വറ്റിച്ചു. എഎസ് കനാൽ നിറഞ്ഞതോടെ സെന്റ് മേരീസ് പാലത്തിന് സമാന്തരമായി നിർമിച്ച ബണ്ട് മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചു.

ഇന്ന് രാവിലെ ദേശീയ പാതയിൽ കാറ്റിൽ മരം കടപുഴകി . റോഡിലേയ്ക്ക് വീണു. മരം അഗ്നിശമനസേന എത്തി മുറിച്ചു മാറ്റി. ഈ സമയം വാഹനങ്ങൾ റോഡിലൂടെ കടന്ന് പോകാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. മരത്തിന് താഴെ പാർക്ക് ചെയ്തിരുന്ന ആറോളം വാഹനങ്ങൾക്ക് കേടുപാടുകള്‍ പറ്റി. ഗതാഗതം ഒരു മണിക്കൂറോളം തടസപ്പെട്ടു. ആലുങ്കൽ, തുറവൂർ ടിഡി സ്കൂൾ, ചേർത്തല കോടതി കവല, മാരാരിക്കുളം, ചെങ്ങണ്ട എന്നിവിടങ്ങളിൽ വൈദ്യുതി ലൈനിൽ മരം വീഴുകയും രണ്ടിടങ്ങളിൽ ട്രാൻസ്ഫോർമറിനും കേടുപാടുകൾ സംഭവിച്ചു.

കാലവർഷക്കാറ്റ് ശക്തമായതോടെ തെക്കൻ, മധ്യ കേരളത്തിൽ മഴ ശക്തമാകും. കോട്ടയത്തും എറണാകുളത്തും റെഡ് അലർട്ട് ആണ്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് . വയനാട്, കണ്ണൂർ, കാസർകോട് ഒഴികെയുള്ള  ജില്ലകളിൽ യെല്ലോ അലര്‍ട്ട് . വരുംദിവസങ്ങളിലും സംസ്ഥാനത്ത് കനത്തമഴ തുടരും.

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.

വാട്‌സ്ആപ്പ്

ടെലഗ്രാം

വാട്‌സ്ആപ്പ് ചാനല്‍

Google News

Facebook Page

Weatherman Kerala Fb Page

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment