തൃശ്ശൂർ ചാലക്കുടിയിൽ ഉണ്ടായ ചുഴലിക്കാറ്റിൽ രണ്ടായിരത്തോളം വാഴ കൃഷികൾ നശിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് പെയ്ത വേനൽ മഴയിൽ ശക്തമായ കാറ്റും വീശിയിരുന്നു. പാലത്തിങ്കൽ ജോണിയുടെ 400 ഓളം വാഴകളും , പുതുശ്ശേരി തോമസിന്റെ 800 വാഴകളും കപ്പ കൃഷിയും നശിച്ചു.
കൂടാതെ നായത്തോടൻ ബാബു പുതുശ്ശേരി പോളി എന്നിവരുടെ വാഴ കൃഷിയും ശക്തമായ കാറ്റിൽ നശിച്ചു. കവുങ്ങുകളും കടപുഴകി വീണു. കാടുകുറ്റി പഞ്ചായത്തിലും ചെറിയതോതിൽ നാശനഷ്ടമുണ്ടായി. മാർച്ച് 25 നും തൃശൂരിൽ ചുഴലിക്കാറ്റ് ഉണ്ടായിരുന്നു.
മറ്റത്തൂർ വെള്ളിക്കുളങ്ങര മേഖലയിലായിരുന്നു അന്ന് ചുഴലിക്കാറ്റ് ഉണ്ടായത്. മേഖലയിൽ ആയിരത്തിലധികം വരുന്ന വാഴ കൃഷികൾ അന്ന് നശിച്ചിരുന്നു . ചേർപ്പ് ചേനം പീച്ചി മാള അന്നമ്മ നട തുടങ്ങിയ പ്രദേശങ്ങളിൽ വൻ നാശനഷ്ടമാണ് ചുഴലിക്കാറ്റ് ഉണ്ടാക്കിയത്.