സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽ മഴ തുടരും; ഇടിമിന്നലിനുള്ള സാധ്യത കുറയുന്നു

ഇന്നലത്തേതിനെ അപേക്ഷിച്ചു സംസ്ഥാനത്ത് ഇന്ന് പല സ്ഥലങ്ങളിലും വേനൽ മഴ സാധ്യത കുറവാണ്. ഇന്ന് കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ ചുരുക്കം ചില പ്രദേശങ്ങളിൽ മാത്രം മഴ ലഭിക്കും. മധ്യ തെക്കൻ ജില്ലകളിലും ഇതേ രീതി തുടരും.

എന്നാൽ തിരുവനന്തപുരം കോട്ടയം എറണാകുളം ജില്ലയുടെ ചില പ്രദേശങ്ങളിൽ ശക്തമായ മഴ സാധ്യതയുണ്ട്. കൂടാതെ രാത്രി വൈകിയും പുലർച്ചയുമായി ആലപ്പുഴ എറണാകുളം തൃശൂർ ജില്ലകളിലെ ചില തീരദേശ ഭാഗങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ കേരളത്തിലും തെക്കൻ തീരപ്രദേശങ്ങളിലും കർണാടകയുടെ തെക്കൻ ഉൾപ്രദേശങ്ങളിലും ഇടിമിന്നലിനുള്ള സാധ്യത കുറയും.

കൂടാതെ കോലാപ്പൂർ, ഗോവ, സാംഗ്ലി, രത്‌നഗിരി, സത്താറ, പൂനെ, അഹമ്മദ്‌നഗർ, ഔറംഗബാദ്, സോലാപൂർ, ലാത്തൂർ, നന്ദേഡ്, ഹുബ്ബാലി, ബെലഗാവി ജില്ലകളിലും ദക്ഷിണ ഒഡീഷയിലും ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ട്. വിദർഭയിലും തെലങ്കാനയിലും വടക്കൻ എപിയിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.

Share this post

Leave a Comment