kerala weather 09/04/24: കോട്ടയം പാമ്പാടിക്ക് അടുത്ത് ഭൂചലനം എന്ന് സംശയം

kerala weather 09/04/24: കോട്ടയം പാമ്പാടിക്ക് അടുത്ത് ഭൂചലനം എന്ന് സംശയം

കോട്ടയം പാമ്പാടിക്ക് അടുത്ത് ഭൂമിക്കടിയിൽ നിന്ന് ശബ്ദവും ഭൂചലനവും അനുഭവപ്പെട്ടതായി നാട്ടുകാർ. ഇന്നലെ (തിങ്കൾ) വൈകിട്ട് 6.30 ഓടെയാണ് സംഭവം. എന്നാൽ ഭൂചലനം അനുഭവപ്പെട്ടതായി സർക്കാരിൻ്റെ ഭൂചലന നിരീക്ഷണ കേന്ദ്രമോ, വിദേശ
സ്വകാര്യ ഭൂചലന നിരീക്ഷണ ഏജൻസികളോ സ്ഥിരീകരിച്ചിട്ടില്ല.

ഭൂചലനം നടന്നു എന്ന് ഈ പ്രദേശത്തുള്ളവർ Metbeat Weather നെ അറിയിച്ചെങ്കിലും അത് സ്ഥിരീകരിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല. ളാക്കാട്ടൂർ മേഖലയിൽ ഭൂമിക്കടിയിൽ നിന്ന് ശബ്ദവും ഒരു ചെറിയ പ്രകമ്പനവും അനുഭവപ്പെട്ടതായി നാട്ടുകാർ പറയുന്നു.

വെള്ളൂർ, കാട്ടാക്കുന്ന്, മീനടം, തുടങ്ങിയ പാമ്പാടിയിലും സമീപ പഞ്ചായത്തുകളിലും ഭൂചലനം അനുഭവപ്പെട്ടു. കോത്താല, പാമ്പാടി, പാങ്ങട, SN പുരം, തോട്ടക്കാട് എന്നിവിടങ്ങളിലും ചലനം അനുഭവപ്പെട്ടു.

Metbeat News


There is no ads to display, Please add some
Share this post

It is the editorial division of Metbeat Weather, the only private weather agency in Kerala. The desk consists of expert meteorologists and Senior Journalists. It has been operational since 2020.

Leave a Comment