ഇടുക്കി: മൂന്നാർ കുണ്ടളക്ക് സമീപം പുതുക്കടിയിലുണ്ടായ ഉരുൾപാട്ടലിൽ കാണാതായയാളുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട്മു മുത്തപ്പൻകാവ് സ്വദേശി കല്ലട വീട്ടിൽ രൂപേഷിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. വടകരയിൽ നിന്നുള്ള വിനോദ യാത്ര സംഘത്തിനൊപ്പം ട്രാവലറിൽ എത്തിയതായിരുന്നു. ഇന്നലെ വൈകിട്ട് ട്രാവലർ ഒഴുക്കിൽപ്പെട്ടു തകർന്ന നിലയിൽ കണ്ടെത്തിയിരുന്നു. ദൃശ്യങ്ങൾ കാണുക.
കനത്ത മഴയെ തുടർന്ന് ഇന്നലെയുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ വാഹനം വൈകിട്ട് കണ്ടെത്തിയിരുന്നു. പ്രദേശത്ത് 9 സെ.മി ലധികം മഴയാണ് ഇന്നലെ 24 മണിക്കൂറിൽ ലഭിച്ചത്. വിനോദസഞ്ചാരികൾ എത്തിയ ട്രാവലറിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വാഹനം തകർന്നു. കോഴിക്കോട് വടകരയിൽ നിന്നുള്ള വിനോദസഞ്ചാരികൾ എത്തിയ ട്രാവലറിന് മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്. വാഹനത്തിൽ ഉണ്ടായിരുന്ന രൂപേഷിനെ കണ്ടെത്താനായില്ല.
പ്രതികൂല കാലാവസ്ഥ മൂലം തിരച്ചിൽ ഇന്നലെ നിർത്തിയ തിരച്ചിൽ ഇന്നു രാവിലെ തുടർന്നിരുന്നു. അതേസമയം മൂന്നാർ വട്ടവട റോഡിൽ ഗതാഗതം പുനഃസ്ഥാപിച്ചു. 11 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. നേരത്തെയും മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായ പ്രദേശമാണിത്.
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കിഴക്കൻ മേഖലയിൽ വിനോദ സഞ്ചാരമുൾപ്പെടെയുള്ളവ സുരക്ഷിതമല്ലെന്ന് മെറ്റ്ബീറ്റ് വെതർ , Weatherman Kerala കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.