കോഴിക്കോട്ട് ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് അസൈൻ (15) ആണ് മരിച്ചത്. കോഴിക്കോട് പുതിയങ്ങാടിയിലാണ് സംഭവം. ഞായറാഴ്ച വൈകിട്ട് പ്രദേശത്ത് ശക്തമായ മഴയും ഇടിമിന്നലുമുണ്ടായിരുന്നു.
കാരാപ്പറമ്പ് ഹൈസ്‌കൂളിലെ വിദ്യാർത്ഥിയാണ് മുഹമ്മദ് അസൈൻ. സ്‌കൂളിൽ നിന്നെത്തിയ വിദ്യാർത്ഥി കളിക്കാനായി സൈക്കിളെടുത്ത് പുറത്തേക്ക് പോയിരുന്നു. പിന്നീട് നിലത്ത് വീണ് കിടക്കുന്ന കുട്ടിയെയാണ് കണ്ടത്. നാട്ടുകാർ മ
ബീച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദ്ദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.