ഞമ്മളെ കോഴിക്കോട് കാണാൻ കാഴ്ചകൾ ഏറെ; പോയാല്ലോ ഒരു കുഞ്ഞു സർക്കീട്ട്

ഞമ്മളെ കോഴിക്കോട് കാണാൻ കാഴ്ചകൾ ഏറെ; പോയാല്ലോ ഒരു കുഞ്ഞു സർക്കീട്ട്

സാഹിത്യ നഗരം, സുഗന്ധവ്യഞ്ജനങ്ങളുടെ നഗരം, ഭക്ഷണ നഗരം, വടക്കൻ പാട്ടുകൾ തുടങ്ങി പലകാര്യങ്ങൾ കൊണ്ട് പ്രസിദ്ധമാണ് കോഴിക്കോട്.പ്രകൃതി ഭംഗിയുടെ കാര്യത്തിലും കോഴിക്കോട് പിന്നിലല്ല അത്തരം കുറച്ച് സ്ഥലങ്ങൾ പരിചയപ്പെടാം.

നാരങ്ങാത്തോട് വെള്ളച്ചാട്ടം

കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലിനും പുല്ലൂരാംപാറയ്ക്കും അടുത്തായാണ് നാരങ്ങാത്തോട് എന്ന മലയോരഗ്രാമം. പ്രശസ്തമായ തുഷാരഗിരി വെള്ളച്ചാട്ടത്തിന് അടുത്താണിത്.കാടുകളും മലകളുമായി പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച ഒരിടം. ഇവിടേക്ക് പ്രവേശനം തികച്ചും സൗജന്യമാണ്.

മനോഹരമായ കാടിനും കൊക്കോ തോട്ടങ്ങൾക്കും ഇടയിലെ പാറക്കെട്ടുകൾക്കിടയിൽ നിന്നും തുള്ളി തെറിച്ചു വരുന്ന വെള്ളം മനസ്സിന് കുളിർമയേകുന്നതാണ്. നീലയും പച്ചയും കലർന്ന വെള്ളത്തിൽ ധാരാളം മത്സ്യങ്ങളെയും കാണാം.

തിരുവമ്പാടി – പുല്ലൂരാംപാറ – എലന്തുകടവ് പാലം – നാരങ്ങാത്തോട് (ആനക്കാംപൊയിൽ ) ആണ് ഇവിടേക്കുള്ള റൂട്ട്.

വൈദ്യർ മല

അരീക്കോട്- മുക്കം ഭാഗത്തുള്ള ഗോതമ്പുറോഡിലാണ് വൈദ്യർ മല സ്ഥിതി ചെയ്യുന്നത്. കൊടിയത്തൂർ പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് ഗോതമ്പ് റോഡ്. മുക്കത്ത് നിന്ന് ഏകദേശം 6 കിലോമീറ്ററും, അരീകോട് നിന്ന് ഏകദേശം 9 കിലോമീറ്ററും അകലെയാണ് ഗോതമ്പ് റോഡ്ഗ്രാമം.

പുലർകാലങ്ങളിൽ വയനാടിനെ വെല്ലുന്ന കോടമഞ്ഞാണിവിടെ.വൈദ്യർ മലയുടെ മുകളിൽ നിന്നുള്ള ഉദയവും അസ്തമയവും കാണാൻ അതിമനോഹരമാണ്. മലയുടെ മുകളിൽ നിന്ന് നോക്കുമ്പോൾ കയ്യെത്തി പിടിക്കാവുന്ന ദൂരത്തിൽ മേഘങ്ങൾ തൊട്ടുരുമ്മി പോകുന്ന അനുഭവം സഞ്ചാരികൾക്ക് ലഭിക്കും.

വൈദ്യർ മലയുടെ മുകളിലേക്ക് കയറാനായി പ്രത്യേകം വഴിയില്ല. ചുറ്റുമുള്ള തോട്ടങ്ങളിലൂടെയും, മുളങ്കാടുകളിലൂടെയും, പാറകൾ നിറഞ്ഞ പ്രദേശങ്ങളിലൂടെയും വേണം മലയുടെ മുകളിലേക്ക് എത്താൻ. ഏകദേശം ഒരു മണിക്കൂർ സമയമെടുക്കും മലയുടെ മുകളിൽ എത്താൻ.ട്രക്കിംഗ് യാത്രയ്ക്കിടെ കുഞ്ഞ് അരുവികളും വെള്ളച്ചാട്ടങ്ങളും ആസ്വദിക്കാം

.

ഡോൾഫിൻ പോയിന്റ്

പ്രഭാത സമയത്ത് കടലിൽ കളിക്കുന്ന ഡോൾഫിനുകളെ ഇവിടെ കാണാൻ കഴിയും. കോഴിക്കോട് നഗരത്തിൽ നിന്ന് രണ്ടു കിലോമീറ്റർ മാത്രം ദൂരമുള്ള ഈ കടൽത്തീരം സന്ദർശകർക്ക് ഏറെ പ്രിയപ്പെട്ടതാണ്.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment