കോഴിക്കോട് മലവെള്ളപ്പാച്ചിലിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട് മലവെള്ളപ്പാച്ചിലിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട് അടിവാരം പൊട്ടികൈയിൽ യുവതി ഒഴുക്കിൽപ്പെട്ട് മരിച്ചു. അടിവാരം കിളിയൻകോടൻ വീട്ടിൽ സജ്നയാണ് മലവെള്ളപ്പാച്ചിലിൽപ്പെട്ട് മരിച്ചത്. അലക്കിക്കൊണ്ടിരിക്കെ മലവെള്ളപ്പാച്ചിലിൽ അകപ്പെട്ട് സജിനയെ കാണാതാവുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന രണ്ടു സ്ത്രീകൾ നാട്ടുകാരെ അറിയിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിൽ ആണ് മൃതദേഹം കണ്ടെത്തിയത്.

മൂന്ന് കിലോമീറ്റർ അകലെ നിന്നാണ് മൃതദേഹം കണ്ടെത്താൻ കഴിഞ്ഞത്. കൈതപ്പൊയില്‍ രണ്ടാംകൈ ഭാഗത്തുനിന്നാണ് മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയത്. ചിലയിടങ്ങളിൽ തീവ്രമഴയും കിഴക്കൻ മേഖലകളിൽ മലവെള്ളപ്പാച്ചിൽ ഉൾപ്പെടെ ഉണ്ടാവാൻ സാധ്യതയുണ്ടെന്നും കഴിഞ്ഞ ദിവസത്തെ ഫോർകാസിൽ സൂചിപ്പിച്ചിരുന്നു.

വരും മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

metbeat news

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment