Kerala Weather Today
ന്യൂനമർദം മധ്യ ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന സാഹചര്യത്തിലും അറബിക്കടലിൽ മേഘങ്ങൾ രൂപപ്പെടുകയും ചെയ്യുന്നതിനാലും കേരളത്തിൽ ഇന്നും മഴ ശക്തമായ തുടരും.
അടുത്ത 6 മണിക്കൂറിൽ മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യത.
വടക്കൻ കേരളം മുതൽ മധ്യ കേരളം വരെ മഴ ശക്തിപ്പെടും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, വയനാട്, പാലക്കാട് , തൃശൂർ ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കണം. എറണാകുളത്ത് ഉച്ചക്ക് മുൻപ് ഒറ്റപ്പെട്ട ഇടത്തരം മഴയുമുണ്ടാകും. പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഇടവിട്ട ഇടത്തരം മഴ പ്രതീക്ഷിക്കാം.

മറ്റു ജില്ലകളിൽ മിതമായ മഴയാണ് പ്രതീക്ഷിക്കേണ്ടത്.
ഇപ്പോൾ കാലവർഷക്കാറ്റ് സജീവവും ശരിയായ ദിശയിലുമാണ്. മൺസൂൺ ട്രഫ് എന്ന കാലവർഷപാത്തി തെക്ക് അതിന്റെ നോർമൽ പൊസിഷനിലാണ്. തമിഴ്‌നാട്ടിലും കർണാടകയിലും കനത്ത മഴ അടുത്ത ദിവസങ്ങളിൽ പ്രതീക്ഷിക്കാം. ഒഡിഷയിലും തീരദേശ ആന്ധ്രാപ്രദേശിലും മഴ ലഭിക്കും. കരകയറിയ ന്യൂനമർദം മധ്യപ്രദേശിൽ അടുത്ത 2 ദിവസം കനത്ത മഴ നൽകും. രാജസ്ഥാനിലും ഉത്തർപ്രദേശിലും മഴക്ക് ഈ സിസ്റ്റം കാരണമാകും. നാളേക്ക് ശേഷം ഡൽഹിയിലും ഒറ്റപ്പെട്ട മഴ ലഭിക്കും.