kerala weather 19/07/24: ന്യൂനമർദ്ദം ശക്തിപ്പെട്ടു; കോഴിക്കോട് മുതൽ തെക്കോട്ട് മഴ കുറയുന്നു

kerala weather 19/07/24: ന്യൂനമർദ്ദം ശക്തിപ്പെട്ടു; കോഴിക്കോട് മുതൽ തെക്കോട്ട് മഴ കുറയുന്നു

വടക്കൻ ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞദിവസം രൂപപ്പെട്ട ന്യൂനമർദ്ദം ഇന്ന് പുലർച്ചെ വീണ്ടും ശക്തിപ്പെട്ടു ശക്തമായ ന്യൂനമർദ്ദം (wel marked low pressure area- WML) രൂപപ്പെട്ടു.

വടക്ക് വടക്കു പടിഞ്ഞാറൻ ദിശയിലാണ് ഈ ന്യൂനമർദ്ദം ഇപ്പോൾ സഞ്ചരിക്കുന്നത്. അടുത്ത 12 മണിക്കൂറിൽ ഇത് തീവ്ര ന്യൂനമർദ്ദം (Depression) ആയി മാറാനാണ് സാധ്യത. തുടർന്ന് 24 മണിക്കൂറിൽ വടക്ക് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തീരം തൊടും.

കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി ലഭിച്ചിരുന്ന ശക്തമായ മഴ ഇന്നുമുതൽ കുറവുണ്ടാകും. കേരളത്തിൽ എല്ലാ ജില്ലകളിലും മഴ സാധ്യത ഉണ്ടെങ്കിലും കഴിഞ്ഞദിവസത്തെ , അപേക്ഷിച്ച് മഴയുടെ തീവ്രത കുറയും. കേരളതീരം മുതൽ ഗുജറാത്ത് തീരം വരെ നീളുന്ന ന്യൂനമർദ്ദ പാത്തി (Trough ) ഇപ്പോഴും നിലനിൽക്കുന്നു.

കേരള തീരത്തെ ഇന്നത്തെ കാറ്റിൻ്റെ ദിശ

ഗുജറാത്ത് തീരത്ത് കച്ച് മേഖലക്ക് സമീപമായി ഒരു ചക്രവാത ചുഴി (cyclonic circulation) യും നിലനിൽക്കുന്നുണ്ട്. മൺസൂൺ മഴപ്പാത്തി (monsoon trough) അതിന്റെ സാധാരണ നിലയിലാണ് തുടരുന്നത്. ഈ അന്തരീക്ഷ സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ കേരളത്തിൽ മഴ കനക്കാൻ ഇടയില്ല.

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം കരകയറുന്നതോടെ കേരളത്തിൽ മഴ കുറയുകയും ഉത്തരേന്ത്യയിൽ മഴ കൂടുകയും ചെയ്യും. കൊങ്കൺ മേഖലയിലും തീരദേശ കർണാടകയിലും മഹാരാഷ്ട്രയിലും മഴ ശക്തമാകും. വടക്കൻ കേരളത്തിൽ കോഴിക്കോട് ജില്ലക്ക് വടക്കോട്ടുള്ള മേഖലകളിൽ ശക്തമായ മഴ തുടരുമെങ്കിലും ഇടവേളകൾ ലഭിക്കും.

ഉപഗ്രഹ നിരീക്ഷണങ്ങളിലും കാറ്റിൻ്റെ ദിശയും പരിഗണിക്കുമ്പോൾ മലപ്പുറം മുതൽ വടക്കോട്ടുള്ള ജില്ലകളിൽ കാറ്റിന്റെ ദിശയിൽ മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്. ഇതോടെ തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും മഴക്ക് ശമനം പ്രതീക്ഷിക്കാം. എന്നാൽ കോഴിക്കോട് ജില്ലയുടെ വടക്കൻ മേഖല, കണ്ണൂർ, കാസർകോട് ജില്ലകളിലും വയനാട് ജില്ലയുടെ ചില ഭാഗങ്ങളിലും കാറ്റ് ലംബമായി തുടരുന്നു. ഇതിനാൽ ഇവിടെ മഴ തുടരും.

കർണാടകയിൽ ലഭിക്കുന്ന മഴയുടെ സ്വാധീനം കേരളത്തിൻ്റെ വടക്കൻ മേഖലകളിലായ മുകളിൽ പറഞ്ഞ പ്രദേശങ്ങളിലും ഇന്നുകൂടി തുടരും. നാളെ മുതൽ ഈ മേഖലകളിലും മഴക്ക് ശമനം ഉണ്ടാകും.

അടുത്തയാഴ്ച മധ്യ ഇന്ത്യയിലെ ഭാഗങ്ങളിലും മറ്റും കനത്ത മഴയും വെള്ളക്കെട്ടുകളും ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ആ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ കാലാവസ്ഥ പ്രവചനങ്ങൾ കൃത്യമായി പാലിക്കുക.

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment