അറബിക്കടലിൽ അന്തരീക്ഷച്ചുഴി ; കേരളത്തിൽ ഇന്ന് മഴ കുറയും

അറബിക്കടലിൽ അന്തരീക്ഷച്ചുഴി ; കേരളത്തിൽ ഇന്ന് മഴ കുറയും

കേരളത്തിൽ ഇന്ന് ഇന്നലത്തെ അപേക്ഷിച്ച് മഴയുടെ ശക്തി കുറയും. രാവിലെ കുറെ നേരം വെയിലുണ്ടാകും. മൺസൂൺ കാറ്റ് വിവിധ ഉയരങ്ങളിൽ ദുർബലമാകുന്നതാണ് കാരണമെന്ന് Metbeat Weather ലെ നിരീക്ഷകർ പറയുന്നു.

എന്നാൽ രാത്രിയോടെ മഴ തിരികെ എത്തിയേക്കും എന്നാണ് ഇപ്പോഴത്തെ നിരീക്ഷണം. കേരളത്തിൻ്റെ തീരദേശത്ത് ഉപരിതല കാറ്റ് (surface wind) പടിഞ്ഞാറ് വടക്കു കിഴക്കൻ ദിശയിലാണ്. കൂടാതെ 500 hpa ഉയരത്തിൽ (ഏതാണ്ട് സമുദ്രനിരപ്പിൽ നിന്ന് അഞ്ചര കിലോമീറ്റർ ഉയരത്തിൽ) ഒരു അന്തരീക്ഷ ചുഴിയും അറബിക്കടലിനു മുകളിലായി രൂപപ്പെട്ടിട്ടുണ്ട്. ഇത് കരഭാഗത്തുനിന്ന് കൂടുതൽ അകന്നാണ് സ്ഥിതി ചെയ്യുന്നത്.

ഇത്തരത്തിൽ ഒരു അന്തരീക്ഷ ചുഴി കര ഭാഗത്തോട് ചേർന്ന് കഴിഞ്ഞദിവസം നിലനിന്നതാണ് കൊച്ചിയിൽ ഉൾപ്പെടെ തീവ്ര മഴയ്ക്ക് കാരണമായിരുന്നത്. ഇപ്പോഴത്തെ അന്തരീക്ഷ ചുഴിയുടെ കറക്കം മൂലം കേരളത്തിൽ off shore wind ഉണ്ടാവുകയും അറബിക്കടലിൽ നിന്ന് മേഘങ്ങൾ കരകയറുകയും ചെയ്യുന്നു.

സാധാരണ രീതിയിൽ കാലവർഷം എത്തിയാൽ തുടർച്ചയായ മഴ ലഭിക്കേണ്ടതുണ്ട്. അന്തരീക്ഷത്തിലെ വിവിധ ഉയരങ്ങളിലെ കാറ്റിന്റെ ദിശ, കാറ്റിന്റെ വേഗത തുടങ്ങിയവ മാനദണ്ഡമാക്കിയാണ് കാലവർഷം എത്തിയതായി പ്രഖ്യാപിക്കുന്നത്.

ഇന്നലെയാണ് പ്രതീക്ഷിച്ചതിൽ നിന്ന് ഒരു ദിവസം മുമ്പ് തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിൽ എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചത്. എന്നാൽ ഇന്ന് മഴ കുറയുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇന്ന് രാവിലെ ഉപഗ്രഹ ചിത്രം റഡാർ വിവരങ്ങൾ എന്നിവ പരിശോധിക്കുമ്പോൾ കടലിൽ ഏതാനും മേഖലയിൽ മാത്രമാണ് മഴ ലഭിക്കുന്നത്.

അഞ്ചര കിലോമീറ്റർ ഉയരത്തിലുള്ള അന്തരീക്ഷച്ചുഴി (upper air circulation – UAC) മേഘങ്ങളെ ആകർഷിക്കുന്നുണ്ട്. ഇത് കടലിൽ മഴക്ക് കാരണമാകുന്നു. മഴ നീങ്ങുന്നതോടെ വെയിലിന് ചൂട് കൂടാനും സാധ്യതയുണ്ട്. ഇന്നലെ കണ്ണൂർ വരെയുള്ള പ്രദേശത്താണ് കാലവർഷം വ്യാപിച്ചതായി കാലാവസ്ഥ വകുപ്പ് (IMD) സ്ഥിരീകരിച്ചത്. കാസർകോട് ജില്ലയിലും കർണാടകയുടെ മറ്റു പ്രദേശങ്ങളിലേക്കും കാലവർഷം ഇനി വ്യാപിക്കാനുണ്ട്.

തമിഴ്നാട്ടിൽ കന്യാകുമാരി ഉൾപ്പെടെയുള്ള തെക്കൻ മേഖലയിൽ മാത്രമാണ് കാലവർഷം എത്തിയിട്ടുള്ളത്. മറ്റു തമിഴ്നാട് ജില്ലകളിലേക്കും കാലവർഷം പുരോഗമിക്കാനുണ്ട്.
കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപിലും മാഹിയിലും ഇന്നലെ കാലവർഷം എത്തിയതായി കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചിരുന്നു.

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.

വാട്‌സ്ആപ്പ്

ടെലഗ്രാം

വാട്‌സ്ആപ്പ് ചാനല്‍

Google News

Facebook Page

Weatherman Kerala Fb Page

metbeat news

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment