kerala weather today 27/10/23
കേരളത്തിന്റെ ചില ഭാഗങ്ങളിൽ ഇന്ന് 27/10/23 (വെള്ളി) തുലാവർഷം സജീവം. മധ്യ, തെക്കൻ കേരളത്തിൽ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്ന് Metbeat Weather ന്റെ പ്രവചനം. ഉച്ചക്ക് ശേഷം ഇടിയോടെ മഴയാണ് ലഭിക്കുക. തമിഴ്നാടിന് മുകളിൽ അന്തരീക്ഷത്തിന്റെ താഴ്ന്ന ഉയരത്തിൽ ചക്രവാത ചുഴി (cyclonic circulation) രൂപപ്പെട്ടതിനാൽ ഒറ്റപ്പെട്ട മഴ തെക്കൻ കേരളത്തിലും തമിഴ്നാട്ടിലും ഇന്ന് മഴ പ്രതീക്ഷിക്കാം.
ഇന്നത്തെ അന്തരീക്ഷ സ്ഥിതി
കഴിഞ്ഞ ദിവസം ബംഗാൾ ഉൾക്കടലിൽ നിന്ന് കരകയറിയ അതി തീവ്ര ചുഴലിക്കാറ്റ് ഹമൂണിന്റെ ശേഷിപ്പുകൾ ദുർബലമായി. ബംഗ്ലാദേശിലെ ചിറ്റഗോങ്ങിലാണ് കഴിഞ്ഞ ദിവസം ഹമൂൺ കരകയറിയത്.
കേരള തീരത്ത് മേഘ രൂപീകരണം
ഇന്നു രാവിലത്തെ ഉപഗ്രഹ ചിത്രത്തിൽ അറബി കടലിൽ മേഘരൂപീകരണം നടക്കുന്നുണ്ട്. കാലവർഷക്കാറ്റ് പിൻവാങ്ങിയതിനാൽ ഇവ പൂർണമായി കരയിൽ മഴയായി പെയ്യില്ല. എങ്കിലും ഉച്ചക്കുശേഷം ചില പ്രദേശങ്ങളിൽ മഴ പ്രതീക്ഷിക്കണം. തമിഴ്നാട്ടിൽ അടുത്ത ദിവസങ്ങളിൽ തുലാവർഷം ശക്തമാകും.
ഇന്ന് എറണാകുളം മുതൽ തെക്കോട്ടുള്ള ജില്ലകളിലാണ് ഉച്ചയ്ക്കുശേഷം ഇടിയോടെ ഇത്തരം മഴക്ക് സാധ്യത. മഴക്കൊപ്പം 40 കി.മി വരെ വേഗതയുള്ള കാറ്റും ഇടിയും പ്രതീക്ഷിക്കണം.
ശക്തമായ മഴ സാധ്യതാ പ്രദേശങ്ങൾ
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്, മണ്ണന്തല, കറുകച്ചാൽ, പത്തനംതിട്ട , റാന്നി, ളാഹ , തിരുവല്ല, കാത്തിരപ്പള്ളി,
മിന്നൽ തൽസമയം ട്രാക്ക് ചെയ്യാൻ ഈ വെബ്സൈറ്റിലെ മിന്നൽ റഡാർ ഉപയാഗിക്കുക.
ഞങ്ങളുടെ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക.