ഒമാനിൽ ശക്തമായ മഴ. രാജ്യത്തെ വടക്കൻ ഗവർണറേറ്റുകളിൽ ആണ് ശക്തമായ മഴ. മഴക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും ആലിപ്പഴ വർഷവും ഉണ്ട്.
വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ഇതുവരെ അനിഷ്ട സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ബറക്ക, തെക്കൻ അമീറാത്ത്, സുഹാർ, യങ്കല്‍, റുസ്താഖ്,ഖാബൂറ, മഹ്ദ, സുഹാര്‍, ലിവ, നിസ്വ, നഖല്‍, വാദി അല്‍ ജിസി,ബുറൈമി,
ഇബ്രി, ദങ്ക്, സുവൈഖ്, ഖസബ്, ദിമ, ഹംറ, സമാഇല്‍, തുടങ്ങിയ സ്ഥലങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ മഴ ലഭിച്ചത്.
There is no ads to display, Please add some