കാലാവസ്ഥാ മാറ്റം; ആസ്ത്മ രോഗികൾ തണുപ്പുകാലത്ത് ശ്രദ്ധിക്കേണ്ടതെന്ത്?

കാലാവസ്ഥാ മാറ്റം; ആസ്ത്മ രോഗികൾ തണുപ്പുകാലത്ത് ശ്രദ്ധിക്കേണ്ടതെന്ത്?

തണുപ്പ് കാലമാകുന്നതോടെ പലർക്കും ആശങ്കയാണ്, പ്രത്യേകിച്ച് ആസ്തമ രോഗികൾക്ക്. രോഗം മൂർച്ഛിക്കാനുള്ള സാധ്യത പലപ്പോഴും ഈ സമയത്ത് കൂടുതലാണ്.
കാലാവസ്ഥാ മാറ്റം;  ആസ്ത്മ രോഗികൾ  തണുപ്പുകാലത്ത്  ശ്രദ്ധിക്കേണ്ടതെന്ത്?

ചുമയും ശ്വാസമുട്ടലുമാണ് ആസ്തമയുടെ പ്രധാന ലക്ഷണങ്ങൾ. ശ്വാസ കോശത്തെ വളരെ മോശമായി ബാധിക്കുന്ന അവസ്ഥയാണിതെന്ന് തന്നെ പറയാം. ആസ്തമ ഉള്ള ഒരു വ്യക്തിയുടെ ശ്വാസ കോശത്തെ ഇടുങ്ങിയതാക്കുന്നു.

ഇത് ഓക്സിജൻ തടയുന്നതിന് കാരണമാകുന്നു. മഴക്കാലത്തെ അതിശൈത്യവും അമിതമായ കാറ്റുമൊക്കെ ആസ്തമ കൂടാനുള്ള പ്രധാന കാരണങ്ങളായി മാറുന്നുണ്ട്. ആസ്തമയുള്ളവർക്ക് പകൽ മാത്രമല്ല രാത്രിയിലും പ്രശ്നങ്ങളുണ്ടാവാം.

ശ്വാസനാളികളെ ബാധിക്കുന്ന ഒരു അലര്‍ജിയാണ് ആസ്ത്മ. അലര്‍ജി ഉണ്ടാക്കുന്ന ഘടകങ്ങള്‍ ശ്വസനത്തിലൂടെ ഉള്ളിലേക്കെത്തുന്നതാണ് ആസ്ത്മയുടെ പ്രധാന കാരണം.

കാലാവസ്​ഥ, മലിനീകരണം എന്നിവക്കൊപ്പം പാരമ്പര്യവും ആസ്​ത്മ ഉണ്ടാകാനുള്ള സാധ്യതയെ കൂട്ടാമെന്നും വിദഗ്ധര്‍ പറയുന്നു.

​ ശ്വാസംമുട്ടല്‍, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, ഇടയ്ക്കിടെ വരുന്ന ചുമ, വലിവ്, ശ്വാസോച്ഛാസം ചെയ്യുമ്പോള്‍ വിസിലടിക്കുന്ന ശബ്ദം കേള്‍ക്കുക, നെഞ്ച് ഞെരുക്കം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.

തണുപ്പുകാലത്തു ആസ്‍ത്മ രോഗികള്‍ക്ക് ഈ ലക്ഷണങ്ങള്‍ മൂര്‍ച്ഛിക്കാനുള്ള സാധ്യതയുണ്ട്.

ആസ്ത്മ രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്?

തണുപ്പുകാലത്തു ആസ്‍ത്മ രോഗികള്‍ ഏറെ മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്.
ജനലുകൾ അടച്ചിടുന്നത് തണുപ്പും മറ്റ് പൊടിയും പ്രവേശിക്കാതിരിക്കാന്‍ സഹായിക്കും.

ആസ്ത്മയുള്ളവരുടെ കിടപ്പുമുറി എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. തലയണകൾ, മെത്തകൾ, കംഫർട്ടറുകൾ എന്നിവ പൊടിപടലങ്ങൾ കടക്കാത്ത കവറുകൾ ഉപയോഗിച്ച് പൊതിയുക.

ആഴ്ചയില്‍ ഒരിക്കലെങ്കിലും ഫാനിലെ പൊടി തുടയ്ക്കുക. ആസ്ത്മയ്ക്ക് കാരണമാകുന്ന വസ്തുക്കളില്‍ നിന്ന് അകലം പാലിക്കുക.
കാലാവസ്ഥാ മാറ്റം;  ആസ്ത്മ രോഗികൾ  തണുപ്പുകാലത്ത്  ശ്രദ്ധിക്കേണ്ടതെന്ത്?

പുകവലി ഒഴിവാക്കുക അതുപോലെ പുകവലിക്കുന്നവരില്‍ നിന്ന് അകലം പാലിക്കുക.

പെർഫ്യൂമുകൾ, ചന്ദനത്തിരി, കൊതുകുതിരി, ടാൽക്കം പൗഡർ തുടങ്ങിയവയുടെ ഉപയോഗം ഒഴിവാക്കുക.

തണുപ്പുള്ള കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള വസ്ത്രം ധരിക്കുക.

വളർത്തു മൃഗങ്ങളുമായി അടുത്തിടപഴകുമ്പോൾ ശ്രദ്ധിക്കുക.

അമിത വണ്ണവും വ്യായാമമില്ലായ്മയും ആസ്ത്മ കൂട്ടിയേക്കാം. അതിനാല്‍ ശരീരഭാരം നിയന്ത്രിക്കാനും വ്യായാമം ജീവിതത്തിന്‍റെ ഭാഗമാക്കാനും ശ്രദ്ധിക്കുക.

പൊടിപടലങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കാന്‍ മാസ്ക് ധരിക്കുക.

ഒരു ഹെൽത്ത് കെയർ പ്രൊഫഷണൽ നിർദ്ദേശിച്ചാൽ, ആസ്ത്മ ലക്ഷണങ്ങൾ നിയന്ത്രിക്കുന്നതിന് ഇൻഹേലറുകൾ അല്ലെങ്കിൽ നാസൽ സ്പ്രേകൾ പോലുള്ള ഉചിതമായ പ്രതിരോധ മരുന്നുകൾ പതിവായി ഉപയോഗിക്കുക.

Metbeat news


There is no ads to display, Please add some
Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment