Kerala Weather Today (27/09/23) : കേരളത്തിലെ ഇന്നത്തെ കാലാവസ്ഥ പ്രവചനം

Kerala Weather Today (27/09/23)

കേരത്തിൽ ഇന്ന് (27/09/23) മുതൽ മഴ നേരിയ തോതിൽ കൂടും. രാവിലെ 11 വരെ കോഴിക്കോട് ജില്ലയിലെ തീരദേശം, ഇടനാട് പ്രദേശങ്ങൾ മലപ്പുറം ജില്ലയിലെ തിരൂർ മുതൽ പൊന്നാനി വരെയുള്ള തീരദേശ പ്രദേശങ്ങളിലും അനുബന്ധമായ ഇടനാട് പ്രദേശങ്ങളിലും എറണാകുളത്തിനും കൊല്ലത്തിനും ഇടയിലുള്ള തീരദേശ പ്രദേശങ്ങളും അതിനോട് ചേർന്ന് ഇടനാട് പ്രദേശങ്ങളിലും മഴ ലഭിക്കും. ചാറ്റൽ മഴയോ ഇടത്തരം മഴയോ ആണ് പ്രതീക്ഷിക്കേണ്ടത്.

ആലപ്പുഴ ജില്ലയിൽ ഇന്ന് പകൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്.

kerala weathr todayok

ഉച്ചയ്ക്ക് ശേഷം

ഇന്ന് ഉച്ചക്ക് ശേഷം കാസർകോട്, മലപ്പുറം, കോഴിക്കോട്, എറണാകുളം, കോട്ടയം, പത്തനംതിട്ട , കൊല്ലം ജില്ലകളുടെ ഇടനാട് പ്രദേശങ്ങളിൽ മഴ ലഭിക്കും.

വൈകിട്ട്

കാസർകോട് , കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ട മഴ സാധ്യത.

Kerala Weather Today (27/09/23) : കേരളത്തിലെ ഇന്നത്തെ കാലാവസ്ഥ പ്രവചനം
ഇന്ന് രാവിലത്തെ ഉപഗ്രഹ ചിത്രം

രാത്രി

മലപ്പുറം, എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ രാത്രി മഴ സാധ്യത.

ഉയർന്ന തിരമാല സാധ്യത

കേരളതീരത്ത് ഇന്ന് അർദ്ധരാത്രി വരെ ഉയർന്ന നില മാലകൾക്ക് സാധ്യത. 0.4 മീറ്റർ മുതൽ 0.5 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ അടിച്ചേക്കാം. മത്സ്യത്തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പുലർത്തണമെന്നും ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) മുന്നറിയിപ്പ് നൽകി.

© Metbeat Weather


There is no ads to display, Please add some
Share this post

It is the editorial division of Metbeat Weather, the only private weather agency in Kerala. The desk consists of expert meteorologists and Senior Journalists. It has been operational since 2020.

Leave a Comment