kerala weather 24/08/24: കേരളതീരത്ത് ന്യൂനമർദ്ദ പാത്തി; ഒറ്റപ്പെട്ട മഴ സാധ്യത

kerala weather 24/08/24: കേരളതീരത്ത് ന്യൂനമർദ്ദ പാത്തി; ഒറ്റപ്പെട്ട മഴ സാധ്യത

കേരളതീരത്ത് ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടതോടെ ഇന്നും കേരളത്തിൽ മഴ സാധ്യത. ഇന്നലെയും മിനിയാന്നും പകൽ മഴ വിട്ടു നിന്നെങ്കിലും ഇന്ന് കേരളത്തിൽ പലയിടങ്ങളിലും പകൽ മഴ ലഭിക്കും. ഇക്കാര്യം കഴിഞ്ഞദിവസത്തെ അവലോകന പോസ്റ്റുകളിൽ ചൂണ്ടിക്കാട്ടിയിരുന്നു.

വെള്ളിയാഴ്ചയാണ് കേരളതീരം മുതൽ മഹാരാഷ്ട്ര തീരംവരെ ന്യൂനമർദ്ദ പാത്തി (Trough ) രൂപപ്പെട്ടത്. വടക്കൻ കേരളത്തിൽ ഉൾപ്പെടെ ഇത് മഴക്ക് അനുകൂല സാഹചര്യമൊരുക്കും.

ശനിയാഴ്ച ന്യൂനമർദ്ദ പാത്തി കേരളത്തിന് മുകളിലേക്ക് എത്താനുള്ള സാധ്യതയുണ്ടെന്നും അങ്ങനെയെങ്കിൽ കൂടുതൽ മഴ ലഭിക്കുമെന്നും ഞങ്ങളുടെ വെതർമാൻ പറയുന്നു. ഇന്ന് പുലർച്ചയുള്ള ഉപഗ്രഹ ചിത്രങ്ങൾ അനുസരിച്ച് ന്യൂനമർദ്ദത്തിന്റെയും ന്യൂനമർദ്ദ പാത്തിയുടെയും സ്വാധീനം മൂലം കൊങ്കൺ തീരത്തും മഹാരാഷ്ട്രക്ക് സമീപവും കാലവർഷം കനക്കും.

മഹാരാഷ്ട്ര തീരത്തുള്ള അറബിക്കടലിലെ ന്യൂനമർദ്ദം ഇന്ന് ദുർബലമാകാനാണ് സാധ്യത.എന്നിരുന്നാലും ഇതിൻ്റെ അവശേഷിപ്പുകൾ തുടരുന്നത് മഴക്ക് അനുകൂല അന്തരീക്ഷം ഒരുങ്ങും. കൊങ്കൺ മേഖല, രത്നഗിരി, ഗോവ, മുംബൈ, പൂനെ, താനെ തുടങ്ങിയ ഇടങ്ങളിൽ ഇന്ന് ശക്തമായ മഴക്ക് സാധ്യത.

കേരളത്തിൽ ഇന്ന് പുലർച്ചെയും രാവിലെയും ആയി വിവിധ പ്രദേശങ്ങളിൽ മഴ ലഭിക്കും. എന്നാൽ തുടർച്ചയായ ശക്തമായ മഴ പ്രതീക്ഷിക്കുന്നില്ല. ഇപ്പോഴത്തെ വെതർ സിസ്റ്റം കേരളത്തിൽ അതിശക്തമായ മഴയോ തീവ്രമായ മഴയോ നൽകില്ല എന്നാണ് നിരീക്ഷണം.

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment