kerala weather 14/10/23
കേരള തീരത്തിന് സമാന്തരമായി അറബിക്കടലില്‍ ഒക്ടോബര്‍ 17 തിങ്കളാഴ്ച ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത. കൊച്ചി തീരത്തു നിന്ന് ഏകദേശം 800 കി.മി അകലെ അറബിക്കടലിലെ തെക്കുകിഴക്കന്‍ മേഖലയില്‍ ചക്രവാതച്ചുഴി നാളെ രൂപപ്പെടും. ഇത് ശക്തിപ്പെട്ട് തിങ്കളാഴ്ചക്കകം ന്യൂനമര്‍ദമാകും. ഇക്കാര്യം മെറ്റ്ബീറ്റ് വെതര്‍ ഇന്ന് രാവിലെ നല്‍കിയ കാലാവസ്ഥാ അവലോകനത്തില്‍ വ്യക്തമാക്കിയിരുന്നു.

വ്യക്തമാക്കിയിരുന്നു
ചക്രവാതച്ചുഴി രൂപപ്പെടും
തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മധ്യ കിഴക്കന്‍ അറബിക്കടലിനോട് ചേര്‍ന്നാണ് ന്യൂനമര്‍ദം രൂപപ്പെടുക. ഇത് ശക്തിപ്പെട്ടശേഷം ന്യൂനമര്‍ദമാകും. തുടര്‍ന്ന് വീണ്ടും ശക്തിപ്പെടാനും വടക്കു, വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കാനുമാണ് സാധ്യത. മധ്യ കിഴക്കന്‍ അറബിക്കടലില്‍ വച്ച് ഈ സിസ്റ്റ്ം തീവ്രന്യൂനമര്‍ദം (depression) ആകാനും സാധ്യതയുണ്ട്.
കേരളത്തിലെ മഴ സാധ്യത
കേരളത്തില്‍ ഇന്നും (14-10-23) നാളെയും (15-10-23) ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കാം. കോഴിക്കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലാണ് മഴ സാധ്യത. തെക്കന്‍, മധ്യ കേരളത്തിലെ ജില്ലകളില്‍ നാളെയും മഴ കനക്കും. ഇന്ന് ഈ മേഖലകളില്‍ ശക്തമായ മഴ ലഭിച്ചിരുന്നു. തിങ്കളാഴ്ച മഴ കുറയാനും സാധ്യതയുണ്ട്. പുതിയ അപ്‌ഡേഷനുകള്‍ അറിയാന്‍ Metbeat News പതിവായി സന്ദര്‍ശിക്കുക.