kerala weather 12/12/24 : ന്യൂനമർദ്ദം മാന്നാർ കടലിടുക്കിൽ; കേരളത്തിൽ റെഡ് അലർട്ട്


kerala weather 12/12/24 : ന്യൂനമർദ്ദം മാന്നാർ കടലിടുക്കിൽ; കേരളത്തിൽ റെഡ് അലർട്ട്

ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞദിവസം രൂപംകൊണ്ട ശക്തമായ ന്യൂനമർദ്ദം (well marked low pressure) ശ്രീലങ്കക്കടുത്ത് മാന്നാർ കടലിടുക്കിൽ എത്തി. കന്യാകുമാരി കടൽ വഴി അറബിക്കടലിലേക്ക് അടുത്ത 12 മണിക്കൂറിൽ നൂനമർദ്ദം സഞ്ചരിക്കും. ഇതോടെ മധ്യ, തെക്കൻ ജില്ലകളിൽ ഉൾപ്പെടെ കനത്ത മഴ സാധ്യത ഉണ്ടെന്ന് മെറ്റ്ബീറ്റ് വെതർ അറിയിച്ചു. തെക്കൻ കേരളത്തിൽ നാളെ ഉച്ചവരെയുള്ള സമയങ്ങളിൽ തീവ്ര മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കക്കും തമിഴ്നാടിനും ഇടയിലുള്ള മാന്നാർ കടലിടുക്കിലാണ് നിലവിൽ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നത്.  ഉച്ചയ്ക്കുള്ള റിപ്പോർട്ട് അനുസരിച്ച് നിലവിൽ ന്യൂനമർദ്ദത്തിന്  WML എല്ലാ വിഭാഗത്തിലുള്ള ശക്തിയുണ്ട്. എന്നാൽ അടുത്ത ആറുമണിക്കൂറിൽ ഇത് ശക്തി കുറയും. ശ്രീലങ്കയുടെയും ഇന്ത്യയുടെയും കരഭാഗങ്ങൾക്ക് അടുത്ത് സ്ഥിതി ചെയ്യുന്നത് മൂലമാണിത്. കരകളിൽ നിന്നുള്ള ഘർഷണം മൂലം സിസ്റ്റത്തിന്റെ ശക്തി വേഗത്തിൽ കുറയും എന്നാണ് Metbeat Weather ലെ നിരീക്ഷകർ പറയുന്നത്.

കേരളത്തിൽ റെഡ് അലർട്ട്

കേരളത്തിലും ന്യൂനമർദ്ദത്തിന്റെ ഭാഗമായി ഇന്നു രാവിലെ മുതൽ മഴ തുടങ്ങി. ഉച്ചയ്ക്കുശേഷം മധ്യ തെക്കൻ കേരളത്തിൽ മഴ ശക്തമാകാനാണ് സാധ്യത. രാവിലെ മുതൽ വടക്കൻ കേരളത്തിൽ ഉൾപ്പെടെ മേഘാവൃതമായ അന്തരീക്ഷവും ഒറ്റപ്പെട്ട ചാറ്റൽ മഴയും ലഭിച്ചിരുന്നു. കനത്ത മഴ സാധ്യത തുടർന്ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു.

കേരളത്തിലെ മഴ റഡാർ ചിത്രം – courtesy – IMD

എന്നാൽ ഉച്ചയ്ക്കുള്ള കാലാവസ്ഥ വകുപ്പിന്റെ പ്രവചനം അനുസരിച്ച് തീവ്ര മഴ സാധ്യത കണക്കിലെടുത്ത് എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ശക്തമായ മഴ സാധ്യത തുടർന്ന് പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു.

ന്യൂനമർദ്ദം ശക്തി കുറയും

മാന്നാർ കടലിടുക്കിൽ ഉള്ള ശക്തി കൂടിയ ന്യൂനമർദ്ദം (well marked low pressure – WML) അടുത്ത ആറു മണിക്കൂറിൽ ശക്തി കുറഞ്ഞ് ന്യൂനമർദ്ദമായി (low pressure area – LPA) മാറും. എങ്കിലും തെക്കൻ തമിഴ്നാട്ടിലും തെക്കൻ കേരളത്തിലും ശക്തമായ മഴ തുടരും. കേരളത്തിൽ കിഴക്കൻ മേഘങ്ങളാണ് മഴ നൽകുന്നത്. കന്യാകുമാരി കടലിൽ എത്തിയാൽ തമിഴ്നാട്ടിൽ തെക്കൻ മേഖലകളിൽ മാത്രം മഴ ഒതുങ്ങും. ചെന്നൈ ഉൾപ്പെടെ ഇന്ന് രാത്രി മുതൽ മഴ കുറയും.

അറബിക്കടലിൽ വീണ്ടും ശക്തിപ്പെടുമോ?

കന്യാകുമാരി കടൽ വഴി അറബിക്കടലിലേക്ക് എത്തുന്ന അവിടെ വച്ച് വീണ്ടും ശക്തിപ്പെടാനുള്ള സാധ്യത തള്ളിക്കളയാൻ ആകില്ല. അതിനാൽ അടുത്ത ദിവസങ്ങളിലും  നിരീക്ഷണങ്ങൾ തുടരണം. രാവിലത്തെ പ്രവചന റിപ്പോർട്ടിൽ ശനി മുതൽ മഴ കുറയും എന്നായിരുന്നു  പറഞ്ഞിരുന്നുവെങ്കിൽ ശനിയാഴ്ചയും ഒറ്റപ്പെട്ട മഴ തുടരാൻ സാധ്യതയുണ്ട്. ഞായർ മുതൽ മഴ കുഞ്ഞേക്കും. മറ്റൊരു ന്യൂനമർദ്ദം ബംഗാൾ കടലിൽ ഇതിനു പിന്നാലെ രൂപപ്പെടാൻ ഉണ്ട് അതും നമുക്ക് മഴ നൽകാൻ സാധ്യതയുണ്ട്.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020