കാലവർഷം ഇന്നെത്തും : കളമശ്ശേരിയിൽ പെയ്തത് 31.8 cm മഴ

കാലവർഷം ഇന്നെത്തും : കളമശ്ശേരിയിൽ പെയ്തത് 31.8 cm മഴ

എറണാകുളം : കളമശ്ശേരിയിൽ കഴിഞ്ഞ 37 മണിക്കൂറിൽ പെയ്തത് 31.8 cm മഴ. ഇന്നലെ 6 മണിക്കൂറിൽ 15.1 cm മഴയാണ് ലഭിച്ചത്. മെയ്‌ 28ന് 24 മണിക്കൂറിൽ പെയ്തത് 166.5മി.മി മഴയാണ്. കളമശ്ശേരി മൂലേപ്പാടം കൊച്ചിയുടെ പ്രളയ ഹോട്ട്‌സ്‌പോട്ട് ആയി മാറുകയാണ്. ഫ്ലാറ്റുകൾ ഉൾപ്പെടെ 285 വീടുകളാണ് ഇവിടുള്ളത്. ഇതിൽ നൂറ്റിയൻപതോളം വീടുകളിലും വെള്ളം കയറി.

ഇന്നലെ രാത്രി മഴ അല്പം വിട്ടുനിന്നു. കളമശ്ശേരിയിലും തൃക്കാക്കരയിലും താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് കുറഞ്ഞുവരികയാണ്.

അതേസമയം സംസ്ഥാനത്ത് കാലവർഷം ഇന്നെത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. 7 ദിവസം വരെ വ്യാപകമായി ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിനൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്ന് 11 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കൊച്ചി നഗരത്തില്‍ കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കടകളിലും വീടുകളിലുമെല്ലാം വെള്ളം കയറിയിരിക്കുകയാണ്. കളമശ്ശേരിയില്‍ വീണ്ടും വെള്ളക്കെട്ട് രൂക്ഷമായിരിക്കുകയാണ്. ഇന്നലെ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മഴയില്‍ ഇവിടെ വെള്ളം കയറിയിരുന്നു. ഫയര്‍ഫോഴ്‌സിന്റെ ബോട്ടുകളില്‍ നിന്ന് ആളുകളെ ഇവിടെ നിന്ന് ഒഴിപ്പിക്കുകയാണ്.

എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. നാളെ മുതൽ വ്യാപക മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.  തിരുവനന്തപുരം മുതൽ ഇടുക്കിവരെയുള്ള ഏഴ് ജില്ലകളിൽ നിലവിൽ ഓറഞ്ച് അലർട്ടാണ്. തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിക്കുകയാണ്. തീരമേഖലകളിലും ഇടനാടുകളിലും കൂടുതൽ മഴക്ക് സാധ്യതയുണ്ടെന്നും മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നുമാണ് മുന്നറിയിപ്പ്.

തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും കനത്ത മഴയിൽ വ്യാപക നാശമാണുണ്ടായത്. പലയിടത്തും വെള്ളക്കെട്ടും മണ്ണിടിച്ചിലുമുണ്ടായി.

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.

വാട്‌സ്ആപ്പ്

ടെലഗ്രാം

വാട്‌സ്ആപ്പ് ചാനല്‍

Google News

Facebook Page

Weatherman Kerala Fb Page

metbeat news

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Leave a Comment