കേരളത്തിൽ വരും ദിവസങ്ങളിൽ പകൽ ചൂട് വർദ്ധിക്കാൻ സാധ്യത
കേരളത്തിൽ പകൽ ചൂട് വർധിക്കുന്നു. ഇന്നു മുതൽ മിക്ക പ്രദേശങ്ങളിലും ചൂട് കൂടും. കേരളത്തിൻ്റെ ഇടനാട് മേഖലയിൽ ആണ് കൂടുതൽ ചൂട് ഉണ്ടാകുക. പടിഞ്ഞാറൻ കാറ്റ് തീരത്തിന് സമാന്തരമായതിനാൽ തീരദേശത്തും ചൂട് കൂടും. ഇന്നലെ സംസ്ഥാനത്ത് സീസണിലെ ഏറ്റവും കൂടിയ താപനില കണ്ണൂരിൽ രേഖപ്പെടുത്തി. കണ്ണൂർ വിമാനത്താവളത്തിൽ 37.8 ഡിഗ്രിയാണ് ചൂട് രേഖപ്പെടുത്തിയത്.
ഈ വർഷം മലപ്പുറം മുതൽ തെക്കോട്ട് ആണ് ചൂട് കൂടുതൽ രേഖപ്പെടുത്തുന്നത്. ഇന്ന് മുതൽ മലപ്പുറം, പാലക്കാട് മുതൽ മധ്യ തെക്കൻ കേരളത്തിൽ ചൂട് 37 ഡിഗ്രി സെൽഷ്യസ് വരെ ആകാനാണ് സാധ്യതയെന്ന് Metbeat Weather ലെ നിരീക്ഷകർ പറയുന്നു.
വടക്കൻ കേരളത്തിൽ കോഴിക്കോട്, വയനാട്, കണ്ണൂർ കാസർകോട് ജില്ലകളിൽ ഇടനാട് മേഖലയിൽ ചൂട് കൂടും. കോഴിക്കോടിന് തെക്ക് കിഴക്കൻ മേഖലയിൽ ചൂട് കൂടുതലാകും.
കേരളത്തിൽ ഇതുവരെ അനുഭവപ്പെട്ട രാവിലെയും പുലർച്ചെയും ഉള്ള തണുപ്പിന് കുറവുണ്ടാകും. വയനാട്ടിൽ നേരത്തെ അനുഭവപ്പെട്ട തണുപ്പ് കുറയും. കേരളത്തിലെ അന്തരീക്ഷത്തെ സ്വാധീനിക്കുന്ന പ്രത്യേക ഘടകങ്ങൾ ഇല്ലാത്തതിനാൽ സമാന കലാവസ്ഥ അടുത്ത ദിവസങ്ങളിലും തുടരുമെന്ന് metbeat പറയുന്നു. ചൂട് കൂടുന്നതിനാൽ ധാരാളം വെള്ളം കുടിക്കുകയും നിർജലീകരണം ഒഴിവാക്കുകയും ചെയ്യണം. വെയിലിന് ചൂട് കൂടുന്നതിനാൽ നേരിട്ട് വെയിൽ കൊള്ളുന്നതും സുരക്ഷിതമല്ല. വിവരങ്ങൾക്കായി ഞങ്ങളുടെ ഈ വെബ്സൈറ്റ് metbeatnews.com സന്ദർശിക്കുക