kerala weather forecast 20/11/23 : അന്തരീക്ഷച്ചുഴി തുടരുന്നു ; ഇന്നും നാളെയും മഴ കുറയും

kerala weather forecast 20/11/23

കഴിഞ്ഞദിവസം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അന്തരീക്ഷ ചുഴി (upper air circulation) കന്യാകുമാരി (comorin) കടലിനു സമീപം നിലകൊള്ളുന്നു. ഇന്നലെ രാവിലെ മുതലാണ് ശ്രീലങ്ക കടന്ന് അന്തരീക്ഷച്ചുഴി കന്യാകുമാരി കടലിൽ എത്തിയത്. കേരളത്തിൽ നിന്ന് അകന്നാണ് ഇത് സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്തുനിന്ന് ഏകദേശം 250 കിലോമീറ്റർ അകലെയാണ് അന്തരീക്ഷച്ചുഴി നിലകൊള്ളുന്നത്. അതിനാൽ കാറ്റ് പൂർണമായും കടലിന്റെ മുകളിലേക്ക് മാറിയതിനാൽ ഇന്നലെ പ്രതീക്ഷിച്ച അതിശക്തമായ മഴയുടെ സാധ്യത തിരുവനന്തപുരം ജില്ലയിൽ കുറഞ്ഞിരുന്നു.

ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാതചുഴി (cyclonic circulation ) കൂടി രൂപപ്പെട്ടിട്ടുണ്ട്. ഈ രണ്ട് സിസ്റ്റങ്ങൾ കാറ്റിനെ തെക്കൻ മേഖലയിലേക്ക് കേന്ദ്രീകരിക്കപ്പെടുകയാണ്. തെക്കൻ തമിഴ്നാടിന്റെ തീരപ്രദേശങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. കന്യാകുമാരിയിലും നാഗർകോവിലിലും ഇതിന്റെ ഭാഗമായുള്ള മഴ ലഭിക്കും. തിരുവനന്തപുരം ജില്ലയുടെ കിഴക്കൻ മേഖലയിൽ മഴ സാധ്യതയുണ്ട്. മറ്റു പ്രദേശങ്ങളിൽ കേരളത്തിൽ മഴ സാധ്യത കുറവാണ്.

ബംഗാൾ ഉൾക്കടലിൽ വടക്കു കിഴക്കൻ കാറ്റ് (North East Wind) ശക്തമാണെങ്കിലും അവയുടെ സ്വാഭാവികമായ ഒഴുക്കിനെ ബംഗാൾ ഉൾക്കടലിലെ ചക്രവാത ചുഴിയും കന്യാകുമാരി കടലിലെ അന്തരീക്ഷച്ചുഴിയും തടസ്സപ്പെടുത്തുകയാണ്. ഇവ ദുർബലമാകുന്നതോടെ ഇനി സ്വാഭാവികമായുള്ള മഴ തിരികെ ലഭിക്കുകയുള്ളൂ. കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇന്നും നാളെയും മഴ കുറഞ്ഞു നിൽക്കാനാണ് സാധ്യതയെന്ന് ഞങ്ങളുടെ (Metbeat Weather) നിരീക്ഷകർ പറയുന്നു.

ഇന്നലെ തെക്കൻ കേരളത്തിലും മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും മഴ ലഭിച്ചിരുന്നു. ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇടിയോടു കൂടെയുള്ള മഴ തിരികെ എത്തും.

Sabarimala weather forecast for today 20/11/23

ശബരിമല തീർഥാടന സീസൺ തുടങ്ങിയതിനാൽ ഇനിയുള്ള ദിവസങ്ങളിൽ ഭക്തരുടെ സൗകര്യത്തിനായി ശബരിമല പമ്പ മേഖലകളിലെ കാലാവസ്ഥ വിവരങ്ങൾ കൂടി metbeatnews.com ൽ ലഭ്യമാകും.

പമ്പ, ശബരിമല മേഖലയിൽ ഇന്ന് മേഘാവൃതമാകുമെങ്കിലും മഴ സാധ്യത കുറവാണ്. നാളെ (21/11/23) ന് ഉച്ചയ്ക്ക് ഒറ്റപ്പെട്ട ചാറ്റൽ / ഇടത്തരം മഴ ഉണ്ടാകും.

© Metbeat News

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment