kerala weather today 02/11/23 : തുലാവർഷ കാറ്റ് ശക്തം, ന്യൂനമർദ പാത്തി; ഇടിയോടെ ശക്തമായ മഴ സാധ്യത

kerala weather today 02/11/23

ബംഗാൾ ഉൾക്കടലിൽ വടക്കു കിഴക്കൻ കാറ്റ് (North East wind)  ശക്തിപ്പെടുന്നതിന്റെയും വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ പാത്തി (trough) രൂപപ്പെട്ടതിനെയും തുടർന്ന് തുലാവർഷം ഇന്ന് (02/11/23) സജീവമാകും.

തുലാവർഷ കാറ്റ് ശക്തം, ന്യൂനമർദ പാത്തി

കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ  ഇടിയോടു കൂടെ ശക്തമായ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിനു മുകളിൽ താഴ്ന്ന അന്തരീക്ഷ പാളിയിൽ (lower tropospheric level ) ലാണ് ന്യൂനമർദ്ദ പാത്തി രൂപം കൊണ്ടത്. ഇത് ഈർപ്പമുള്ള കാറ്റിനെ ആന്ധ്ര, തമിഴ്നാട് ഭാഗത്തേക്ക് എത്തിക്കും. ഇവയാണ് തുലാമഴക്ക് കാരണമാകുക.

ഒരാഴ്ച മഴ തുടരും

ബംഗാൾ ഉൾക്കടലിൽ തുലാവർഷക്കാറ്റ് ശക്തിപ്പെടുന്നത് നവംബർ ആദ്യവാരം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മഴ ശക്തിപ്പെടുമെന്നും കഴിഞ്ഞ ദിവസം ഈ വെബ്സൈറ്റിൽ  ഞങ്ങളുടെ  കാലാവസ്ഥ നിരീക്ഷകർ അഭിപ്രായപ്പെട്ടിരുന്നു. ഇന്ന് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടതോടെ തുലാവർഷം ദക്ഷിണേന്ത്യയിൽ ശക്തിപ്പെടുകയാണ്.

തമിഴ്നാട്, ആന്ധ്രപ്രദേശ്, കേരളം, കർണാടകയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ മഴ ശക്തിപ്പെടുമെന്ന് ആയിരുന്നു നേരത്തെയുള്ള മെറ്റ്ബീറ്റ് വെതർ പ്രവചനം.  ഇനിയുള്ള മഴ സാധ്യത ഈ രീതിയിൽ ആകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും സ്ഥിരീകരിക്കുന്നു.

കേരളം ഭാഗിക മേഘാവൃതം

ഇന്ന് രാവിലെയുള്ള ഉപഗ്രഹ ചിത്രങ്ങളുടെ നിരീക്ഷണത്തിൽ ബംഗാൾ ഉൾക്കടലിലും അറബിക്കടലിലുമായി ധാരാളം മേഘങ്ങൾ രൂപം കൊള്ളുന്നുണ്ട്. ഇവ കേരളത്തിന് മുകളിലും എത്തിയിരിക്കുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് ഭാഗികമായി മേഘാവൃതം ആകാനാണ് സാധ്യത. ചിലയിടങ്ങളിൽ വെയിൽ തെളിയുമെങ്കിലും വെയിലിന് ചൂടു കുറയും.

kerala
kerala

കന്യാകുമാരി കടലിൽ അന്തരീക്ഷ കറക്കം ദൃശ്യമാകുന്നുണ്ട്. ഇത് അറബിക്കടലിൽ നിന്നുള്ള ഈർപ്പമുള്ള കാറ്റിനെ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ എത്തിക്കാൻ സാധ്യതയുണ്ട്. അതിനാൽ ഈ ജില്ലകളിൽ ഇന്ന് ശക്തമായ മഴക്കുള്ള സാധ്യത തള്ളിക്കളയാൻ ആകില്ല. ശ്രീലങ്കയിലും തെക്കൻ തമിഴ്നാട്ടിലും ഇന്ന് മേഘാവൃതവും ഉച്ചക്കുശേഷം ഇടിയോടുകൂടി ശക്തമായ മഴ പെയ്യുകയും ചെയ്യും.

മിന്നൽ ജാഗ്രത പാലിക്കണം

ഇപ്പോഴത്തെ മഴക്ക് കുറഞ്ഞ സമയം കൂടുതൽ വെള്ളം പെയ്യുന്ന രീതിയാണ് ഉള്ളത്. കാലാവസ്ഥ വ്യതിയാനം മൂലമാണ് ഇത് സംഭവിക്കുന്നത്. പെട്ടെന്നുള്ള മലവെള്ളപ്പാച്ചിലിനും നഗരങ്ങളിൽ വെള്ളക്കെട്ടിനും ഇത് കാരണമാകും. അതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക. മേഘങ്ങളുടെ രൂപീകരണത്തെക്കുറിച്ച് നിരീക്ഷണം നടത്തുമ്പോൾ ഇടിമിന്നലിന് ശക്തി കൂടാനുള്ള സാധ്യതയും ഉണ്ട് . ഉച്ചയ്ക്കുശേഷം ഇടിമിന്നലിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ പ്രത്യേകം ജാഗ്രത പുലർത്തുക.

മിന്നൽ തൽസമയം ട്രാക്ക് ചെയ്യാൻ ഈ വെബ്സൈറ്റിലെ മിന്നൽ റഡാർ ഉപയാഗിക്കുക.

LIVE LIGHTNING STRIKE MAP

ഞങ്ങളുടെ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment