kerala weather 20/10/24: അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു, ബംഗാൾ ഉൾക്കടലിൽ ഇന്ന് രൂപം കൊള്ളും, കേരളത്തിൽ ഇടിയോടെ മഴ സാധ്യത

kerala weather 20/10/24: അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു, ബംഗാൾ ഉൾക്കടലിൽ ഇന്ന് രൂപം കൊള്ളും, കേരളത്തിൽ ഇടിയോടെ മഴ സാധ്യത

ബംഗാൾ ഉൾക്കടലിൽ ഇന്നു രാത്രി വൈകിയോ നാളെ പുലർച്ചയോ ന്യൂനമർദ്ദം രൂപപ്പെടും. അറബിക്കടലിൽ കഴിഞ്ഞദിവസം ന്യൂനമർദ്ദം രൂപപ്പെട്ടു. ഇത് ഇന്ന് ശക്തി കൂടിയ ന്യൂനമർദ്ദമായി (Low pressure area) തുടരുകയാണ്. ലക്ഷദ്വീപിന് സമീപമാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. ഈ ന്യൂനമർദ്ദം ഒമാൻ ഭാഗത്തേക്ക് നീങ്ങുകയും തീവ്ര ന്യൂനമർദ്ദം (Depression ) ആവുകയും ചെയ്യുമെന്നാണ് ഇപ്പോഴത്തെ Metbeat Weather ൻ്റെ നിരീക്ഷണം.

കിഴക്ക് മധ്യ അറബിക്കടലിൽ ആണ് നിലവിൽ ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നത്. ഇത് ഇന്ന് പടിഞ്ഞാറ് മധ്യ അറബിക്കടലിലേക്ക് നീങ്ങും.  മധ്യ ബംഗാൾ ഉൾക്കടലിലെ ചക്രവാത ചുഴിയാണ് ഇന്ന് ന്യൂനമർദ്ദമായി ശക്തിപ്പെടുക. ഈ മാസം (ഒക്ടോബർ) ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന അവസാനത്തെ ന്യൂനമർദ്ദം ആകും ഇത്.

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ചുഴലിക്കാറ്റ് (cyclonic storm) ആവാനും സാധ്യതയുണ്ട്. ഇത് കേരളത്തെ കാര്യമായി ബാധിക്കില്ല എന്നാണ് നിരീക്ഷണം. മ്യാൻമർ ഭാഗത്ത് നിന്നാണ് കഴിഞ്ഞ ദിവസം ഒരു ചക്രവാത ചുഴി ബംഗാൾ ഉൾക്കടലിൽ എത്തിയത്. ഇത് വീണ്ടും ശക്തിപ്പെടുകയായിരുന്നു.

നിലവിൽ ബംഗാൾ ഉൾക്കടലിന്റെ വടക്കൻ മേഖലയിലാണ് സമുദ്രോപരി താപനില (sea surface temperature – SST) കൂടി നിൽക്കുന്നത്. ഈ കാരണം കൊണ്ട് ന്യൂനമർദ്ദം പെട്ടെന്ന് ശക്തിപ്പെടുകയും തുടർന്ന് ചുഴലിക്കാറ്റ് ആയി മാറുകയും ചെയ്യുമെന്നാണ് Metbeat News ൻ്റെ നിരീക്ഷണം.

രൂപം കൊണ്ടാൽ ബംഗ്ലാദേശിലേക്കോ പശ്ചിമ ബംഗാളിലോ ചുഴലിക്കാറ്റ് കര കയറിയേക്കും. വടക്കൻ കേരളത്തിൽ ഉൾപ്പെടെ ഒറ്റപ്പെട്ട മഴക്ക് സാധ്യത തുടരുന്നു. അടുത്ത ഏതാനും ദിവസം തെക്കൻ കേരളം വരണ്ട കാലാവസ്ഥയിലേക്ക് നീങ്ങാനാണ് സാധ്യത.

ഇന്ന് ഒക്ടോബർ 20 ഞായറാഴ്ച, വടക്കൻ കേരളത്തിൽ ഉച്ചയ്ക്കുശേഷം ഇടിയോടുകൂടെ മഴ സാധ്യത. കോഴിക്കോട് ജില്ലയുടെ കിഴക്കൻ മേഖലകളിലും കണ്ണൂർ, കാസർക്കോട് ജില്ലകളുടെ കിഴക്കൻ മേഖലകളിലും കർണാടകയിലും മഴ ലഭിക്കും.

കണ്ണൂർ ജില്ലയിലെ ഇരിട്ടി, പേരാവൂർ, പേര്യ, കോറോത്ത്, കേളകം, കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, ചെമ്പനോട, തൊട്ടിൽപാലം, ചക്കിട്ടപാറ, വയനാട്ടിലെ ലക്കിടി, കാസർകോട് പാനൂർ, അടൂർ, കർണാടകയിലെ പുത്തൂര് , പാണത്തൂർ, വിരാജ് പേട്ട, മടിക്കേരി, മാണ്ഡ്യ എന്നിവിടങ്ങളിൽ ഇടിയോടെ മഴ ലഭിക്കും. ഇതോടൊപ്പം പത്തനംതിട്ട ജില്ലയിലെ ഉഴവൂർ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങൾ എന്നിവിടങ്ങളിലും ഇന്ന് നേരിയ മഴ സാധ്യത.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment