kerala weather 15/04/24: ശക്തമായ മഴ സാധ്യത; കോഴിക്കോടും വയനാടും രണ്ടുദിവസം മഞ്ഞ അലർട്ട്

kerala weather 15/04/24: ശക്തമായ മഴ സാധ്യത; കോഴിക്കോടും വയനാടും രണ്ടുദിവസം മഞ്ഞ അലർട്ട്

കേരളത്തിൽ വേനൽ മഴ വിവിധ ജില്ലകളിൽ തുടരുന്നു. ശക്തമായ മഴയെ തുടർന്ന് രണ്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ 18, 19 തീയതികളിൽ കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഞ്ഞ അലർട്ട് ഉള്ളത്. ശക്തമായ മഴ സാധ്യത കണക്കിലെടുത്താണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്. അതേസമയം ഇന്നും വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് ഇന്ന് മഴ സാധ്യത.

നാളെ(16/04/24)ന് തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം, എറണാകുളം ജില്ലകളിൽ മഴ സാധ്യത.

ബുധനാഴ്ച(17/04/24) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. ഏപ്രിൽ
18, 19 തീയതികളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പിൽ ഉള്ളത്. കോഴിക്കോട് വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടും കാലാവസ്ഥ വകുപ്പ് ഈ ദിവസങ്ങളിൽ പ്രഖ്യാപിച്ചു.

metbeat news

ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാൻ

FOLLOW US ON GOOGLE NEWS


There is no ads to display, Please add some
Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment