Kerala weather 05/04/25 : ഇന്നത്തെ മഴ മലയോര മേഖലയിൽ തുടങ്ങി
കേരളത്തിൽ ഇന്നത്തെ മഴ വിവിധ ജില്ലകളിൽ തുടങ്ങി. മലയോര മേഖലകളിലാണ് മഴ കൂടുതലായി അനുഭവപ്പെടുന്നത്. ഇടുക്കി, പത്തനംതിട്ട ജില്ലയുടെ മലയോര മേഖലകളിൽ നല്ല മഴയാണ് അനുഭവപ്പെടുന്നത്. മറ്റു ജില്ലകളിലും മലയോര മേഖല കേന്ദ്രീകരിച്ചാവും ഇന്നത്തെ മഴ ലഭിക്കുക.
കാസർകോട് ജില്ലയുടെ വിവിധ പ്രദേശങ്ങളിലും ഇന്ന് രാവിലെ മഴ ലഭിച്ചിരുന്നു. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ മഴയ്ക്കൊപ്പം 40 കിലോമീറ്റർ വേഗതയിൽ വീശി അടിക്കാവുന്ന കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്. അതേസമയം കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ അപ്ഡേറ്റ് പ്രകാരം 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ്. പത്തനംതിട്ട ഇടുക്കി പാലക്കാട് തൃശൂർ മലപ്പുറം വയനാട് ജില്ലകളിലാണ് മഞ്ഞ അലർട്ട് ഉള്ളത്.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (05/04/2025) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
പ്രത്യേക ജാഗ്രതാ നിർദേശം
06/04/2025: ആൻഡമാൻ കടലിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
07/04/2025: ആൻഡമാൻ കടൽ അതിനോട് ചേർന്ന തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
08/04/2025: ആൻഡമാൻ കടൽ, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൻറെ കിഴക്കൻ ഭാഗങ്ങൾ, അതിനോട് ചേർന്ന മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
09/04/2025: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടിലിന്റെ വടക്കൻ ഭാഗങ്ങൾ അതിനോട് ചേർന്ന മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.