kerala weather 01/04/24: മൂന്നു ജില്ലകളില്‍ തുള്ളിപോലും മഴ ലഭിച്ചില്ല, കേരളത്തില്‍ മഴക്കുറവ് 68 %

kerala weather 01/04/24: മൂന്നു ജില്ലകളില്‍ തുള്ളിപോലും മഴ ലഭിച്ചില്ല, കേരളത്തില്‍ മഴക്കുറവ് 68 %

കേരളത്തില്‍ വേനല്‍ മഴയില്‍ 68 ശതമാനം കുറവ്. മാര്‍ച്ച് ഒന്നു മുതല്‍ മെയ് 31 വരെയാണ് വേനല്‍ക്കാല സീസണ്‍. ഈ കാലയളവില്‍ പെയ്യുന്ന മഴയാണ് വേനല്‍ മഴയുടെ കണക്കില്‍ ഉള്‍പ്പെടുത്തുന്നത്. മാര്‍ച്ച് 1 മുതല്‍ ഇന്നു വരെയുള്ള കണക്കനുസരിച്ച് കേരളത്തില്‍ മഴക്കുറവ് 68 ശതമാനമാണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകളില്‍ പറയുന്നു. ഈ കാലയളവില്‍ കേരളത്തില്‍ ലഭിക്കേണ്ടത് 36.2 എം.എം മഴയാണ്. എന്നാല്‍ സംസ്ഥാന ശരാശരി പ്രകാരം 11.7 എം.എം മഴയേ ലഭിച്ചിട്ടുള്ളൂ. വലിയതോതിലുള്ള മഴക്കുറവിന്റെ പട്ടികയിലാണ് 68 ശതമാനം മഴക്കുറവ് രേഖപ്പെടുത്തുക.

മാഹിയില്‍ 100 % മഴ കുറവ്, ലക്ഷദ്വീപില്‍ 53%

കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലും, മാഹിയിലും മഴക്കുറവാണ്. മാഹിയിലെ മഴക്കുറവ് 100 ശതമാനമാണ്. മാഹിയില്‍ 17. 1 എം.എം മഴ പെയ്യേണ്ടതിനു പകരം ഒരു തുള്ളി പോലും മഴ ലഭിച്ചില്ല. ലക്ഷദ്വീപില്‍ ഈ കാലയളവില്‍ പെയ്യേണ്ട 16.8 എം.എം മഴക്ക് പകരം 7.9 എം.എം മഴയാണ് ലഭിച്ചത്. 53 ശതമാനമാണ് ലക്ഷദ്വീപിലെ മഴക്കുറവ്.

ഒരു തുള്ളിപോലും പെയ്യാതെ മൂന്നു ജില്ലകള്‍

കേരളത്തിലെ മൂന്നു ജില്ലകളില്‍ ഒരു തുള്ളിപോലും വേനല്‍മഴ ലഭിച്ചില്ല. കോഴിക്കോട്, വയനാട്, മലപ്പറം ജില്ലകളിലാണ് 100 ശതമാനം മഴക്കുറവുള്ളത്. കോഴിക്കോട്ട് 19.6 എം.എം, മലപ്പുറത്ത് 22.5 എം.എം, വയനാട്ടില്‍ 22.5 എം.എം മഴയാണ് മാര്‍ച്ച് 1 മുതല്‍ ഏപ്രില്‍ 1 വരെ ലഭിക്കേണ്ട ശരാശരി മഴ. എന്നാല്‍ ഈ ജില്ലകളില്‍ മഴ രേഖപ്പെടുത്തിയില്ല.

മഴക്കുറവ് ഈ ജില്ലകളില്‍

ആലപ്പുഴ, കൊല്ലം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ മഴക്കുറവ് 20 നും 59 ശതമാനത്തിനും ഇടയിലാണ്. ആലപ്പുഴയില്‍ 42% വും കൊല്ലത്ത് 39 % വും തിരുവനന്തപുരത്ത് 40 % വും കോട്ടയത്ത് 32 ശതമാനവും പത്തനംതിട്ടയില്‍ 39% വും മഴ കുറഞ്ു.

വളരെ കുറവ് ഈ ജില്ലകളില്‍

60 ശതമാനം മുതല്‍ 99 ശതമാനം വരെ മഴ കുറയുന്നതിനെയാണ് വളരെ കുറവ് മഴ എന്നു പറയുന്നത്. കണ്ണൂര്‍ (99%), എറണാകുളം (66%), ഇടുക്കി (91%), കാസര്‍കോട് (99%), പാലക്കാട് (95%), തൃശൂര്‍ (95%) മഴ കുറഞ്ഞു.

ഇന്നലെ കാസര്‍കോട് ജില്ലയുടെ വടക്കേ അറ്റത്തും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലും നേരിയ തോതില്‍ വേനല്‍മഴ ലഭിച്ചു. കോന്നിയില്‍ പെയ്ത 2 എം.എം മഴയാണ് ഏറ്റവും ശക്തമായ മഴയായി റിപ്പോര്‍ട്ട് ചെയ്തത്.

കാലാവസ്ഥ അപ്ഡേറ്റായിരിക്കാൻ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

Metbeat News

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment