kerala todays weather 05/10/23
കേരളത്തിൽ ഇന്ന് (05/10/23) ചില ജില്ലകളിൽ വരണ്ട കാലാവസ്ഥയും ചില ജില്ലകളിൽ ഒറ്റപ്പെട്ട ചാറ്റൽ / ഇടത്തരം മഴക്കും സാധ്യത. തെക്കൻ കേരളത്തിൽ ആണ് ചാറ്റൽ, ഇടത്തരം മഴ സാധ്യതയെന്ന് Metbeat Weather പറഞ്ഞു.
വടക്ക് വരണ്ട കാലാവസ്ഥ
വടക്കൻ കേരളത്തിൽ, കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളിൽ വരണ്ട കാലാവസ്ഥ തുടരും. തെക്കു , കിഴക്കൻ കർണാടകയിലും വടക്കൻ തമിഴ് നാട്ടിലും വരണ്ട കാലാവസ്ഥ പ്രതീക്ഷിക്കാം.
മധ്യ കേരളം ഒറ്റപ്പെട്ട മഴ
മധ്യ കേരളത്തിൽ എറണാകുളം , ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ചാറ്റൽ മഴ പ്രതക്ഷിക്കാം. തൃശൂരിൽ ചാറ്റൽ മഴ സാധ്യത.
തെക്ക് ചാറ്റൽ / ഇടത്തരം മഴ
ഉച്ചക്ക് ശേഷം, വൈകിട്ട് ആലപ്പുഴ, പത്തനംതിട്ട , കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ചാറ്റൽ മഴയോ ഇടത്തരം മഴയോ ലഭിക്കും. തീരദേശത്ത് മഴ കുറയും. എവിടെയും ഇന്ന് ശക്തമായ മഴ ഇല്ല.
ഉയർന്ന തിരമാല സാധ്യത
കേരള തീരത്ത് ഇന്ന് അർധ രാത്രി വരെ 0.5 മീറ്റർ മുതൽ 2.1 മീറ്റർ വരെ തിരമാലകൾക്ക് ഉയരം ഉണ്ടാകും. കടൽ ആക്രമണത്തിനും സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (incois) അറിയിച്ചു. തെക്കൻ തമിഴ്നാട് തീരത്ത് 2.6 മീറ്റർ വരെ തിരമാലകൾക്ക് ഉയരം ഉണ്ടാകാം. മത്സ്യത്തൊഴിലാളികളും തീരദേശത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കുക.