നേപ്പാൾ ഭൂചലനവും സിക്കിം പ്രളയവും തമ്മിൽ ബന്ധമോ? സിക്കിമിൽ മരണസംഖ്യ 14ആയി

സിക്കിമിലുണ്ടായ മേഘ വിസ്ഫോടനത്തിനും പ്രളയത്തിനും കാരണം നേപ്പാളിൽ ഉണ്ടായ ഭൂചലനമാണോ എന്ന സംശയം ഉയരുന്നു. ഇതിനുള്ള സാധ്യത വിദഗ്ധര്‍ പരിശോധിക്കുന്നുണ്ട്. പ്രദേശത്ത് കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. സിക്കിമിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ ഉയര്‍ന്നു. ഇതുവരെ 14 പേര്‍ മരിച്ചെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്.

മിന്നല്‍ പ്രളയത്തില്‍ 102 പേരെ കാണാതായെന്നും 26 പേര്‍ക്ക് പരിക്കേറ്റതായും സിക്കിം സര്‍ക്കാര്‍ അറിയിച്ചു. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. നാല്‍പത് പേരുടെ മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയെന്ന അനൗദ്യോഗിക റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. പ്രളയത്തില്‍ കാണാതായ സൈനികരുടെയും മറ്റുള്ളവരുടെയും കുടുംബാംഗങ്ങള്‍ക്കായി ഇന്ത്യന്‍ സൈന്യം മൂന്ന് ഹെല്‍പ്  ലൈന്‍ ആരംഭിച്ചു.

കാണാതായ സൈനികരുടെ കുടുംബാംഗങ്ങള്‍ക്ക് മാത്രമായി  7588302011 എന്ന നമ്പറിലാണ് ഹെല്‍പ് ലൈന്‍ ആരംഭിച്ചിരിക്കുന്നത്.

മറ്റുള്ളവര്‍ക്കായുള്ള ഹെല്‍പ് ലൈന്‍ നമ്പറുകള്‍: 8750887741 (നോര്‍ത്ത് സിക്കിം),  8756991895( ഈസ്റ്റി് സിക്കിം).

ചുങ്താങ് അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതോടെ അടിയന്തരമായി അണക്കെട്ട് തുറന്നു. ടീസ്ത നദിയിലെ ജലനിരപ്പ് ഇരുപത് അടിയോളം ഉയർന്നു. നദി തീരത്തുള്ള സൈനിക ക്യാമ്പുകളിലേക്കും വെള്ളം ഇരച്ചെത്തി. സിങ്താമിന് സമീപം നിർത്തിയിട്ടിരുന്ന സൈനിക വാഹനങ്ങൾ ഒഴുകിപ്പോയി. താഴ്ന്ന പ്രദേശങ്ങളായ സാങ്‌കലാങ്, ബ്രിങ്ബോങ് എന്നിവിടങ്ങളിലും സ്ഥിതി രൂക്ഷമാണ്.


പശ്ചിമ ബംഗാളിനേയും സിക്കിമിനേയും ബന്ധിപ്പിക്കുന്ന ദേശീയപാത 10 നിരവധിയിടങ്ങളിൽ തകർന്നു. ചുങ്താങ് എൻഎച്ച്പിസി അണക്കെട്ടും പാലവും ഒലിച്ചുപോയി. വിവിധ സ്ഥലങ്ങളിൽ ഗതാഗതം പൂർണമായും സ്തംഭിച്ചു.

മന്ത്രിമാരും ഉദ്യോഗസ്ഥരും പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നദീതീരത്തുനിന്ന് ആളുകൾ മാറണമെന്ന് സിക്കിം സർക്കാര്‍ ജനങ്ങൾക്ക് നിര്‍ദേശം നൽകി. പശ്ചിമ ബംഗാളിലെ ഡാർജിലിംഗ് ജില്ലയിലും നദീതീരത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുന്നുണ്ട്.

മലയാളികൾ അടക്കം നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

അതേസമയം, പ്രളയ സാഹചര്യം കണക്കിലെടുത്ത് പശ്ചിമബംഗാളില്‍ ബംഗാളിൽ പതിനായിരം പേരെ ക്യാമ്പുകിലേക്ക് മാറ്റിയിട്ടുണ്ട്. ബംഗാളിലെ ഒമ്പത് ജില്ലകളിലാണ് സ്ഥിതി രൂക്ഷമായിരിക്കുന്നത്. ഇവിടങ്ങളിലായി 19O ക്യാമ്പുകൾ തുറന്നു. ഗവർണർ ഇന്ന് പ്രദേശങ്ങൾ സന്ദർശിക്കും. പ്രളയം വലിയ നാശനഷ്ടം വിതച്ച നാല് ജില്ലകളിൽ സ്ഥിതിഗതികൾ രൂക്ഷമായി തുടരുകയാണ്.

ഇവിടങ്ങളിൽ ഇന്നും രക്ഷാപ്രവർത്തനം തുടരും. പ്രളയത്തിൽ തകർന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കാൻ നടപടികൾ തുടങ്ങി. മലയാളികൾ അടക്കം മൂവായിരം വിനോദ സഞ്ചാരികൾ സിക്കിമിൽ കുടുങ്ങിയിട്ടുണ്ട്. കാണാതായ 23 സൈനികരിൽ ഒരാളെ ഇന്നലെ കണ്ടെത്തിയിരുന്നു. മറ്റുള്ളവർക്കായി കരസേനയുടെ തെരച്ചിൽ തുടരുകയാണ്.

നേപ്പാൾ ഭൂചലനവും സിക്കിം  പ്രളയവും തമ്മിൽ ബന്ധമോ? സിക്കിമിൽ മരണസംഖ്യ 14ആയി
നേപ്പാൾ ഭൂചലനവും സിക്കിം പ്രളയവും തമ്മിൽ ബന്ധമോ? സിക്കിമിൽ മരണസംഖ്യ 14ആയി
Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment