Kerala summer weather 06/05/24: മഴ വരുന്നു: യെല്ലോ അലർട്ട് പ്രഖ്യാപിച്ച് ഐ എം ഡി; താപനില ഉയരുന്നതിനാൽ പാലക്കാട് നിയന്ത്രണം തുടരും
പാലക്കാട് ജില്ലയിൽ താപനില ഉയരാൻ സാധ്യതയുള്ളതിനാൽ നിലവിലുള്ള നിയന്ത്രണങ്ങൾ തുടരും. ഉയർന്ന താപനില കണക്കിലെടുത്ത് യെല്ലോ അലർട്ട് ആണ് പാലക്കാട് ജില്ലയിൽ. 39 ഡിഗ്രി വരെ താപനില ഉയരും എന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മെയ് എട്ടു വരെയാണ് നിയന്ത്രണങ്ങൾ തുടരുക. ഈ ദിവസങ്ങളിൽ രണ്ടു മുതൽ 4 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ സാഹചര്യത്തിൽ മെയ് 8 വരെ നിലവിലുള്ള നിയന്ത്രണങ്ങൾ തുടരണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടണം പ്രൊഫഷണൽ കോളേജുകൾ, മെഡിക്കൽ കോളേജുകൾ, ട്യൂട്ടോറിയൽസ്, അഡീഷണൽ ക്ലാസുകൾ, സമ്മർ ക്ലാസുകൾ എന്നിവ ഒന്നും തന്നെ നടത്താൻ പാടില്ല എന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. നിലവിൽ ക്ലാസുകൾ ഓൺലൈനായി നടത്താനാണ് നിർദ്ദേശം. കൂടാതെ പരേഡുകൾ, കായിക പരിപാടികൾ എന്നിവ രാവിലെ 11 മുതൽ 3 മണി വരെയുള്ള സമയത്ത് പാടില്ല. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രത നിർദ്ദേശങ്ങൾ ജനങ്ങൾ പാലിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി.
അതേസമയം മെയ് 8 മുതൽ എല്ലാ ജില്ലകളിലും മഴ ലഭിച്ചു തുടങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പതാം തീയതി മലപ്പുറം,വയനാട് ജില്ലകളിലും 10ന് ഇടുക്കി ജില്ലയിലും യെല്ലോ അലർട്ട് ആണ്. ഈ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത എന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്.
അതേസമയം കേരളത്തിൽ മെയ് എട്ടു മുതൽ വടക്കൻ ജില്ലകളിൽ ഉൾപ്പെടെ മഴ ലഭിക്കുമെന്ന് മെറ്റ്ബീറ്റ് വെതർ കഴിഞ്ഞ ഫോർകാസ്റ്റിൽ പറഞ്ഞിരുന്നു. ചില ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിക്കേണ്ട സാഹചര്യമുണ്ടാകും എന്നും metbeat weather നിരീക്ഷകർ പറഞ്ഞിട്ടുണ്ടായിരുന്നു. ഇന്ന് ആലപ്പുഴ തൃശ്ശൂർ കാസർകോട് ജില്ലകളിൽ ഒഴികെ മഴയ്ക്ക് സാധ്യതയെന്ന് imd. നാളെ കാസർകോട് ജില്ല ഒഴികെ മറ്റെല്ലാ ജില്ലകളിലും മഴ സാധ്യത പ്രവചിക്കുന്നു. മെയ് 8 മുതൽ മൂന്നു ദിവസത്തേക്കാണ് കേരളം മുഴുവൻ മഴ പ്രവചിച്ചത്.
FOLLOW US ON GOOGLE NEWS
കാലാവസ്ഥ അപ്ഡേറ്റുകൾക്ക്