വേനലിന് മുൻപെ വെള്ളം വറ്റുന്നു; 3 ബ്ലോക്ക് പഞ്ചായത്തിൽ ഭൂഗർഭ ജലവിതാനം അപകടകരം, 30 ബ്ലോക്കുകളിൽ ഭാഗിക ഗുരുതരം
വേനൽ തുടങ്ങും മുൻപ് കേരളത്തിൽ ഭൂഗർഭ ജലവിതാനം ആശങ്കയ്ക്ക് ഇടയാക്കും വിധം കുറയുന്നു. കേന്ദ്ര ഭൂജല ബോർഡും സംസ്ഥാന ഭൂജല വകുപ്പും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.
കേരളത്തിലെ മൂന്ന് ബ്ലോക്ക് പഞ്ചായത്തുകളിൽ ഭൂഗർഭ ജലവിതാനം ആശങ്കാജനകമാം വിധം കുറഞ്ഞെന്നാണ് ഇവരുടെ പഠന റിപ്പോർട്ട്. ബ്ലോക്ക് പഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്.
ചിറ്റൂർ, മലമ്പുഴ, കാസർകോട് ബ്ലോക്ക് പഞ്ചായത്തുകൾ അതീവ ഗുരുതര വിഭാഗത്തിലും മറ്റ് 30 ബ്ലോക്ക് പഞ്ചായത്തു കൾ ഭാഗിക ഗുരുതര വിഭാഗത്തിലുമെന്നാണ് ഗ്രൗണ്ട് വാട്ടർ റിസോഴ്സ്‌സ് എസ്റ്റി മേഷൻ റിപ്പോർട്ടിൽ പറയുന്നു.
കൊല്ലം, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, വയനാട് ജില്ലകളിലെ മുഴുവൻ ബ്ലോക്കുകളിലെയും ഭൂഗർഭ ജലനിരപ്പ് തൃപ്തികരമാണ്. തിരുവനന്തപുരം (5), കൊല്ലം (9 ), ഇടുക്കി ആറ്, തൃശൂർ
13, പാലക്കാട് ഒമ്പത്, മലപ്പുറം ഏഴ്, കോഴിക്കോട് ഒമ്പത്, കണ്ണൂർ എട്ട്, കാസർകോട് ഒരു ബ്ലോക്ക് പഞ്ചായത്തുമാണ് സുരക്ഷിത ലിസ്റ്റിൽ ഇടംനേടിയത്. ഇവിടെ ഭൂഗർഭ ജലനിരപ്പ് തൃപ്തികരമാണ്.
സംസ്ഥാനത്ത് 152 ബ്ലോക്ക് പഞ്ചായത്തുകളാണുള്ളത്. ഇതിൽ 119 എണ്ണം സുരക്ഷിത വിഭാഗത്തിലാണ്. വിശദ പഠനത്തിന് ശേഷമാണ് ബ്ലോക്കുകളെ ഗുരുതരം (ക്രിട്ടിക്കൽ), ഭാഗിക ഗുരുത രം (സെമി ക്രിട്ടിക്കൽ), സുരക്ഷിതം (സേഫ്) എന്നിങ്ങനെ മൂന്നായി തരംതിരിച്ചത്.
ഇത്തവണ എൽനിനോ വർഷമായതിനാൽ കേരളത്തിൽ വരൾച്ചക്ക് സാധ്യതയുണ്ടെന്ന് നേരത്തെ Metbeat Weather ഉൾപ്പെടെയുള്ള കാലാവസ്ഥ നിരീക്ഷകർ പറഞ്ഞിരുന്നു. ഏറ്റവും പുതിയ കാലാവസ്ഥ അവലോകന റിപ്പോർട്ടുകൾ പ്രകാരം കടുത്ത വേനൽ അനുഭവപ്പെടുന്ന ഏപ്രിൽ മുതൽ ജൂൺ വരെയുള്ള സമയങ്ങളിൽ ന്യൂട്രലിലേക്ക് മാറാനുള്ള സാധ്യതയാണ് കാണുന്നത്. എങ്കിലും അതിൻ്റെ ഫലം നമുക്ക് അനുഭവപ്പെടാൻ ഏതാനും മാസങ്ങൾ കൂടി സമയമെടുക്കും.
ജൂൺ മുതൽ Enso ന്യൂട്രൽ ആവുകയും തുടർന്ന് ലാനിനയിലേക്ക് പരിവർത്തനം ചെയ്യാനുമാണ് സാധ്യത. അതിനാൽ ഈ വേനൽക്കാലത്തും കടുത്ത വരൾച്ച ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാൻ ആകില്ല എന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്.
കേരളത്തിൽ ഇന്നലെ ചൂട് 40 ഡിഗ്രി പിന്നിട്ടു. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് അടുത്താണ് 40.8 ഡിഗ്രി താപനില രേഖപ്പെടുത്തിയത്. ഭൂഗര്‍ഭ ജലവിതാനം ഏറ്റവും കുറഞ്ഞ മൂന്നു ബ്ലോക്കുകളിൽ രണ്ടും പാലക്കാട് ജില്ലയിലാണ്. കേരളത്തിൽ പൊതുവേ ചൂട് കൂടുതലായി അനുഭവപ്പെടുന്ന ജില്ലയാണ് പാലക്കാട്. ഈ സീസണിൽ തുടക്കത്തിൽ ചൂട് കൂടുതൽ പുനലൂരിലും കണ്ണൂരിലും ആയിരുന്നു. എന്നാൽ ഇപ്പോൾ പാലക്കാട് ഉൾപ്പെടുന്ന ബെൽറ്റിലേക്ക് ചൂട് വർധിച്ചു തുടങ്ങിയിട്ടുണ്ട്.
Your article helped me a lot, is there any more related content? Thanks!