ബംഗാൾ ഉൾക്കടൽ ന്യൂനമർദം കരകയറി; മഴ തുടരും, അസ്ന ഒമാന് അടുത്ത്

ബംഗാൾ ഉൾക്കടൽ ന്യൂനമർദം കരകയറി; മഴ തുടരും, അസ്ന ഒമാന് അടുത്ത്

ബംഗാൾ ഉൾക്കടലിൽ മധ്യ പടിഞ്ഞാറ് ഭാഗത്ത് രൂപപ്പെട്ട തീവ്ര ന്യൂനമർദം (Depression) ഇന്ന് അർധരാത്രിയോടെ ആന്ധ്രയിലെ കലിംഗപട്ടണത്ത് കരകയറി. ഇന്ന് ഈ ന്യൂനമർദം  ശക്തി കുറയുമെങ്കിലും മഴ തുടരും.

ആന്ധ്രാ പ്രദേശിൽ നിന്ന് മധ്യ ഇന്ത്യയിലേക്ക് ശക്തി കുറഞ്ഞ ന്യൂനമർദ്ദം പ്രവേശിക്കും. ആന്ധ്രപ്രദേശിൽ നിന്നും ഛത്തീസ്ഗഡിലേക്കാണ് ന്യൂനമർദ്ദം ഇനി പ്രവേശിക്കുക. തുടർന്ന് ഇന്ത്യയുടെ മധ്യഭാഗത്തേക്ക് നീങ്ങും. അതിനാൽ മധ്യ ഇന്ത്യയിലെ തെക്കൻ സംസ്ഥാനങ്ങളിലും ന്യൂനമർദ്ദത്തിൻ്റെ ഭാഗമായുള്ള മഴ ലഭിക്കും. കേരളത്തിലും ന്യൂനമർദ്ദിന്റെ സ്വാധീനം നിലവിലുണ്ട്.

ഇതു പ്രകാരം മൂന്ന് ദിവസം കൂടി മഴ തുടരാനാണ് സാധ്യത. ഇന്ന് രാവിലെ ഉള്ള റഡാർ വിവരങ്ങൾ അനുസരിച്ച് കണ്ണൂർ, കാസർകോട്, കോഴിക്കോട്, മലപ്പുറം തുടങ്ങിയ വടക്കൻ ജില്ലകളിലും തൃശ്ശൂർ,എറണാകുളം തുടങ്ങിയ മധ്യ ജില്ലകളിലും ആലപ്പുഴ, കൊല്ലം, കോട്ടയം, പത്തനംതിട്ട തുടങ്ങിയ തെക്കൻ ജില്ലകളിലും മഴ ലഭിക്കുന്നുണ്ട്.

അതിനിടെ, കഴിഞ്ഞദിവസം വടക്കൻ അറബി കടലിൽ രൂപപ്പെട്ട അസ്ന ചുഴലിക്കാറ്റ് ഇന്ത്യയിൽ നിന്ന് അകന്നു. നിലവിൽ ഒമാനിൽ നിന്ന് 500 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്. ഒമാനിലെ മസ്കത്തിൽ നിന്ന് 510 കിലോമീറ്റർ അകലെയും ഗുജറാത്തിലെ നാലിയയിൽ നിന്ന് 570 കിലോമീറ്റർ അകലെയുമാണ് അസ്ന ചുഴലിക്കാറ്റിന്റെ സ്ഥാനം.

ഇന്ന് അസ്ന ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ തീവ്ര ന്യൂനമർദമായി മാറും. തുടർന്ന് ഒമാൻ തീരത്തേക്ക് നീങ്ങും. നേരത്തെ പ്രതീക്ഷിച്ചത് പോലെ ഒമാനിൽ നേരിട്ട് കരകയറാനുള്ള സാധ്യത കുറവാണ്. എന്നിരുന്നാലും ഒമാനിന്റെ തീരപ്രദേശങ്ങളിൽ അടക്കം മഴയുണ്ടാകും.

നേരത്തെയുള്ള പ്രവചനം പോലെയുള്ള തീവ്ര മഴയ്ക്കുള്ള സാധ്യത മസ്ക്കത്തിലടക്കം ഇല്ല. ന്യൂനമർദ പാതയിൽ മാറ്റം വന്നതിലാണിത്. നേരത്തെ ഒമാനിലെ സൂർ ലക്ഷ്യമാക്കിയായിരുന്നു ചുഴലിക്കാറ്റ് സഞ്ചരിക്കുമെന്ന് കരുതിയിരുന്നത്. എന്നാൽ പുതിയ ട്രാക്ക് അനുസരിച്ചു ഒമാൻ തീരത്ത് സമാന്തരമായി നീങ്ങാനാണ് സാധ്യത.

പഴയ പ്രവചനം അനുസരിച്ച് ഒമാൻ്റെ മിക്ക പ്രദേശങ്ങളിലും പ്രാദേശിക പ്രളയവും വെള്ളക്കെട്ടും പ്രതീക്ഷിച്ചിരുന്നെങ്കിലും ഇനി തീര മേഖലകളിൽ ശക്തമായ മഴ മാത്രം പ്രതീക്ഷിച്ചാൽ മതിയാകും.

കേരളത്തിൽ 3 ദിവസത്തിനകം ന്യൂനമർദ മഴ ദുർബലമാകും. ഇന്ന് വടക്കൻ ജില്ലകളിലും മധ്യ ജില്ലകളിലുമാണ് മഴ തുടരുക. ബുധനാഴ്ച വരെ മഴ ഈ മേഖലകളിൽ തുടരുമെന്ന് Metbeat Weather പറയുന്നു.

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now